HOME
DETAILS

ആറ്റൂരില്‍ കെ.എസ്.ആര്‍.ടി.സി ലോ ഫ്‌ളോര്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; 17 പേര്‍ക്ക് പരുക്ക്

  
backup
December 31 2016 | 04:12 AM

%e0%b4%86%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%82%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%86-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%9f%e0%b4%bf

വടക്കാഞ്ചേരി: വാഴക്കോട് പ്ലാഴി സംസ്ഥാനപാതയില്‍ ആറ്റൂര്‍ ഹോളി എയ്ഞ്ചല്‍സ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിന് സമീപം കെ.എസ്.ആര്‍.ടി.സി ലോ ഫ്‌ളോര്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. 17 പേര്‍ക്ക് നിസാര പരുക്കേറ്റു.
ബസ് കണ്ടക്ടര്‍ മണികണ്ഠനും ഡ്രൈവര്‍ ബിനോയ് ജോര്‍ജും പരുക്കേറ്റവരില്‍ ഉള്‍പ്പെടുന്നു. ചേലക്കോട് മാങ്ങോട്ട് പിടികയില്‍ മുഹമ്മദ് (58), തോന്നൂര്‍ക്കര മാണിക്കതൊടി രാധാമണി (39), പഴയന്നൂര്‍ കുന്നത്ത് ശശി (48), പഴയന്നൂര്‍ വടക്കേത്തറ നഞ്ഞാട്ടുകുളം അനൂപ് (26), ഭാര്യ മായ (20), മഞ്ഞപ്പാടം കിഴക്കേകര ശാന്ത (39), മകന്‍ സന്ദീപ് (28), പഴയന്നൂര്‍ കരീംചിറ സോമന്‍ (30), കുഴല്‍മന്ദം തുച്ചങ്ങാട്ട് പ്രിയ (34), പഴയന്നൂര്‍ നാരായണ നിവാസില്‍ വെങ്കിടേഷ് (45), പെരിങ്ങോട്ടുകുറിശി മേലേക്കതൊടി നിഷബ (30), ചേലക്കര അശ്വിതി ഹോട്ടല്‍ ഉടമ സതീഷ് (30), കിളളിമംഗലം പാറയ്ക്കപീടികയില്‍ റസിയ (29), ബൈക്ക് യാത്രക്കാരന്‍ വരവൂര്‍ കുമരപ്പനാല്‍ മച്ചാന്‍ പിള്ളി ഗിരീഷ് (30) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ വിവിധ അശുപത്രികളില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ 8.15 ഓടെയാണ് അപകടം. പാലക്കാട് ജില്ലയിലെ തരൂരില്‍ നിന്ന് കുഴല്‍മന്ദം വഴി മുളങ്കുന്നത്ത്കാവ് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് വന്നിരുന്ന നോണ്‍ എ.സി ലോ ഫ്‌ളോര്‍ ബസാണ് അപകടത്തില്‍പെട്ടത്. സ്‌കൂളിന് സമീപത്തെ കയറ്റം കയറിയ ഉടന്‍ ബസിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.
ഇതോടെ ദിശമാറി ഓടിയ ബസ് എതിരെ വന്ന ബൈക്ക് യാത്രികനെ ഇടിച്ച് തെറിപ്പിച്ചു. ബൈക്കുമായി മീറ്ററുകളോളം ഓടിയ ബസ് സമീപത്തുള്ള വൈദ്യുതി പോസ്റ്റുകള്‍ തകര്‍ത്തു. തുടര്‍ന്ന് ചാലിലേക്ക് മറിഞ്ഞു. ബസ് നിയന്ത്രണം വിട്ട് വരുന്നത് കണ്ട് ബൈക്ക് ഉപേക്ഷിച്ച് യാത്രക്കാരന്‍ ഓടി രക്ഷപ്പെടുകയായിരുന്നു. പരുക്കേറ്റവരെ വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിലും മുളങ്കുന്നത്ത്കാവ് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കെ.എസ്.ആര്‍.ടി.സി തൃശൂര്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ വാസുദേവന്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മന്ത്രി വീണ ജോര്‍ജിനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു

Kerala
  •  a month ago
No Image

അബൂദബി; മുന്നറിയിപ്പില്ലാതെ ലെയ്ന്‍ മാറുന്നവര്‍ക്ക് 1000 ദിര്‍ഹം പിഴ 

uae
  •  a month ago
No Image

ഷൊര്‍ണൂര്‍ ട്രെയിന്‍ അപകടം; മരണപ്പെട്ടവരുടെ കുടുംബത്തിന് മൂന്ന് ലക്ഷം സഹായധനം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

Kerala
  •  a month ago
No Image

ടാക്‌സി നിരക്കുകളുടെ അവലോകനം ആപ്ലിക്കേഷനുകള്‍ വഴി പുത്തന്‍ സംവിധാനവുമായി സഊദി

Saudi-arabia
  •  a month ago
No Image

ഷൊര്‍ണൂരില്‍ ട്രെയിന്‍ തട്ടി കാണാതായ ശുചീകരണ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

Kerala
  •  a month ago
No Image

പൊതുസ്ഥലത്തെ മദ്യപാനം ചോദ്യം ചെയ്തയാളെ അക്രമി സംഘം വീടുകയറി ആക്രമിച്ചു

Kerala
  •  a month ago
No Image

സ്വദേശി വല്‍ക്കരണം പാലിക്കാത്ത സ്ഥാപനങ്ങളില്‍ നിന്ന് ഉയര്‍ന്ന ലേബര്‍ഫീസ് ഈടാക്കാന്‍ നിര്‍ദേശം

latest
  •  a month ago
No Image

ഓഡിറ്റിംഗ് മേഖലയിലും സ്വദേശിവത്കരണത്തിനൊരുങ്ങി ഒമാന്‍ 

oman
  •  a month ago
No Image

ഒഴിവുദിവസം മീന്‍പിടിക്കാന്‍ പോയി; വള്ളം മറിഞ്ഞ് രണ്ട് യുവാക്കള്‍ മരിച്ചു

Kerala
  •  a month ago
No Image

വോളണ്ടിയര്‍ ദിനം; ജഹ്‌റ റിസര്‍വില്‍ 1000 കണ്ടല്‍ തൈകള്‍ നട്ടുപിടിപ്പിച്ച് കുവൈത്ത് നാഷണല്‍ പെട്രോളിയം കമ്പനി

Kuwait
  •  a month ago