കരാര്‍ ലംഘനം: ബി.സി.സി.ഐയ്‌ക്കെതിരേ നിയമ നടപടികള്‍ക്കൊരുങ്ങി പാകിസ്താന്‍
കറാച്ചി: ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിനെതിരേ(ബി.സി.സി.ഐ) പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് നിയമ നടപടിക്കൊരുങ്ങുന്നു. ക്രിക്കറ്റ് മത്സരങ്ങള്‍ സംബന്ധിച്ച കരാര്‍ ലംഘനം ചൂണ്ടിക്കാട്ടിയാണ് പപാക് ബോര്‍ഡ് നിയമ നടപടികള്‍ക്കൊരുങ്ങുന്നത്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ക്രിക്കറ്റ് മത്സരങ്ങള്‍ നടത്തുവാന്‍ ഇരു രാജ്യങ്ങളും തമ്മില്‍ കാരാറുണ്ടാക്കി 2014 ല്‍ ധാരണപത്രം ഒപ്പുവച്ചിരുന്നു. 2015നും 2023നും ഇടയില്‍ ആറു പരമ്പരകള്‍ നടത്താനായിരുന്നു കരാര്‍. 2015ല്‍ ഇന്ത്യയുടെ പാകിസ്താന്‍ പര്യടനവും 2017ല്‍ പാകിസ്താന്റെ ഇന്ത്യാ പര്യടനവും കരാര്‍ പ്രകാരം നിശ്ചയിച്ചിരുന്നു. എന്നാല്‍ ക്രിക്കറ്റ് മത്സരങ്ങള്‍ നടക്കാത്തതുമൂലം പാകിസ്താനുണ്ടായ സാമ്പത്തിക നഷ്ടത്തിനു പരിഹാരം കാണുന്നതിനാണു ബി.സി.സി.ഐക്കെതിരേ നിയമ നടപടികള്‍ക്കു പാക് ബോര്‍ഡ് ഒരുങ്ങുന്നത്. നിയമ നടപടി സ്വീകരിക്കാന്‍ പാകിസ്താനു സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.
ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ധാരണപത്രത്തിനു ഐ.സി.സി സാക്ഷിയാണെന്നും കരാറിന്റെ അടിസ്ഥാനത്തിലുള്ള മത്സരങ്ങള്‍ക്ക് ഇന്ത്യ തയ്യാറായില്ലെന്നും പി.സി.ബി ചെയര്‍മാന്‍ ഷെഹരിയാര്‍ ഖാന്‍ പറഞ്ഞു. രണ്ടു പരമ്പരകള്‍ മുടങ്ങിയപ്പോള്‍ ബി.സി.സി.ഐയ്ക്ക് ഇക്കാര്യം ചൂണ്ടിക്കാട്ടി എഴുതിയിരുന്നു. എന്നാല്‍ മറുപടി നല്‍കാന്‍ ബോര്‍ഡ് തയ്യാറായില്ല. നഷ്ടപരിഹാരം കിട്ടാന്‍ വേണ്ടിയാണു നിയമ നടപടിക്കൊരുങ്ങുന്നതെന്നും ഷഹരിയാര്‍ ഖാന്‍ ചൂണ്ടിക്കാട്ടി.
2007നു ശേഷം ഇന്ത്യയും പാകിസ്താനും തമ്മില്‍ ടെസ്റ്റില്‍ ഏറ്റുമുട്ടിയിട്ടില്ല. 2008ലെ മുംബൈ ആക്രമണത്തോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് ബന്ധത്തില്‍ സങ്കീര്‍ണമായ അവസ്ഥ ഉടലെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."