മത്സ്യത്തൊഴിലാളിയെ കാണാതായ സംഭവം മത്സ്യത്തൊഴിലാളികള്‍ ദേശീയപാത ഉപരോധിച്ചു
അമ്പലപ്പുഴ: മത്സ്യബന്ധനത്തിനിടെ യുവാവിനെ കടലില്‍ കാണാതായ സംഭവത്തില്‍ അധികൃതര്‍ എത്തിയില്ലെന്നും തെരച്ചില്‍ വൈകിയെന്നും ചൂണ്ടിക്കാട്ടി മത്സ്യതൊഴിലാളികള്‍ ദേശീയപാത ഉപരോധിച്ചു. പുന്നപ്ര വാടക്കല്‍ കടപ്പുറത്തെ നൂറുകണക്കിന് തൊഴിലാളികളാണ് കളര്‍കോട് ജംഗ്ഷനിലെത്തി ഉപരോധസമരം നടത്തിയത്. ഇന്നലെ മത്സ്യബന്ധനത്തിനു പുറപ്പെട്ട വാടക്കല്‍ ആഞ്ഞിലിപറമ്പ് വീട്ടില്‍ ജോസഫ് ജിജിക്കുട്ടന്‍ (35) നെയാണ് കാണാതായത്.
പുലര്‍ച്ചെ മത്സ്യബന്ധനത്തിന് പുറപ്പെട്ട ജിജിക്കുട്ടന്‍ കിട്ടിയ മത്സ്യം കരക്കെത്തിച്ച് വിറ്റശേഷം രാവിലെ എട്ട് മണിയോടെ വീണ്ടും മത്സ്യബന്ധനത്തിനായി പോകുകയായിരുന്നു.
സുഹൃത്ത് ആന്റണിയും ഒപ്പമുണ്ടായിരുന്നു. വല വിരിച്ചശേഷം നില്ക്കുമ്പോള് കാല്‍വഴുതി ജോസഫ് കടലില്‍ വീഴുകയായിരുന്നു.
തുടര്‍ന്ന് അധികൃതരെ വിവരമറിയിച്ചശേഷം മത്സ്യതൊഴിലാളികളുടെ നേതൃത്വത്തില്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."