പൂക്കോട്ടൂര്‍ ഹജ്ജ് ക്യാംപ്: പഠന ക്ലാസിനും താമസത്തിനും കൂടുതല്‍ സൗകര്യം
മലപ്പുറം:പൂക്കോട്ടൂര്‍ ഹജ്ജ് ക്യാംപ് 28,29 തിയതികളായി ഖിലാഫത്ത് ക്യാംപസില്‍ നടക്കും.അബ്ദുസ്സമദ് പൂക്കോട്ടൂരിന്റെ നേതൃത്വത്തില്‍ രണ്ടണ്ട് ദിവസങ്ങളിലായി നടക്കുന്ന പഠനക്യാംപില്‍ ആയിരങ്ങള്‍ക്ക് ക്ലാസ് ശ്രവിക്കാനുള്ള സംവിധാനങ്ങള്‍ ഒരുങ്ങി. കൂടുതല്‍ പേര്‍ ഇത്തവണ ഹജ്ജിന് പുറപ്പെടുന്നതും പ്രായം കൂടിയവര്‍ വര്‍ധിച്ചതും കാരണം കൂടുതല്‍ സൗകര്യങ്ങളാണ് ഇത്തവണ ക്രമീകരിക്കുന്നത്. സംശയ നിവാരണം നടത്താനും വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടണ്ട്.
ഓരോ വര്‍ഷവും പതിനായിരത്തോളം പേരാണ് ക്യാംപിനെത്താറുള്ളത്. താമസം, ഭക്ഷണം തുടങ്ങി എല്ലാ സൗകര്യങ്ങളും സൗജന്യമായി ഒരുക്കുന്ന ക്യാംപ് കേരളത്തിലെ ഏറ്റവും വലിയ ഹജ്ജ് പഠനസംഗമ വേദി കൂടിയാണ്. കേരള ഹജ്ജ് കമ്മിറ്റി അംഗങ്ങളും ഹജ്ജ് വളണ്ടണ്ടിയര്‍ രംഗത്തെ പരിചയ സമ്പന്നരായ ഉദ്യോഗസ്ഥരും ക്യാംപിലുണ്ടണ്ടാകും. കര്‍മങ്ങളെ കുറിച്ചുള്ള വിശദപഠനത്തിന് പുറമെ യാത്ര, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും അവതരിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."