തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തില്‍ ഇനി കോണ്‍ക്രീറ്റ് ബ്ലോക്ക് നിര്‍മാണവും
മതിലകം: കോണ്‍ക്രീറ്റ് ബ്ലോക്ക് നിര്‍മാണ രംഗത്തും ഒരു കൈ നോക്കാന്‍ ഇനി തൊഴിലുറപ്പ് തൊഴിലാളികളും. മതിലകം ഗ്രാമപഞ്ചായത്തിലാണ് തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തില്‍ കോണ്‍ക്രീറ്റ് ബ്ലോക്ക് നിര്‍മാണം ആരംഭിച്ചത്.
മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായാണ് കെട്ടിട നിര്‍മാണ സാമഗ്രികളുടെ ഉല്പാദനം ആരംഭിച്ചിട്ടുള്ളത് . അഞ്ച് ലക്ഷം രൂപ വകയിരുത്തിയിട്ടുള്ള പദ്ധതിയില്‍ 8800 സിമന്റ് ബ്ലോക്കുകളാണ് നിര്‍മിക്കുന്നത്.
മതിലകം ഗ്രാമപഞ്ചായത്തിലെ അമ്പത് തൊഴിലാളികളെയാണ് ഇതിനായി തെരഞ്ഞെടുത്തിരിക്കുന്നത്. ഓരോ പത്ത് ദിവസം വീതമാണ് പത്ത് പേര് അടങ്ങുന്ന ഗ്രൂപ്പിന് പരിശീലനം നല്‍കുന്നത്. ഇവര്‍ക്ക് പരിശീലനം നല്‍കുന്നതിന് ഒരു വിദഗ്ധ തൊഴിലാളിയെ കൂടി ഉള്‍പെടുത്തിയിട്ടുണ്ട്. വിവിധതരം മോള്‍ഡുകള്‍ ഉണ്ടാക്കിയാണ് നിര്‍മാണം നടത്തുന്നത്. ഈ പ്രവര്‍ത്തിയിലൂടെ ഉല്പാദിപ്പിക്കപ്പെടുന്ന സിമന്റ് കോണ്‍ക്രീറ്റ് ബ്ലോക്കുകള്‍ കമ്പോസ്റ്റ് പിറ്റ്, പൗള്‍ട്രി ഷെല്‍ട്ടര്‍, ഗോട്ട് ഷെല്‍ട്ടര്‍ തുടങ്ങിയവയുടെ നിര്‍മാണത്തിനായി ഉപയോഗിക്കും. കൂടാതെ സര്‍ക്കാര്‍ സഹായത്തോടെ പണിയുന്ന വീടുകളുടെ നിര്‍മാണത്തിനും ഇത് സൗജന്യമായി നല്‍കും.
ഇന്നലെ രാവിലെ നടന്ന ചടങ്ങില്‍ ഇ.ടി.ടൈസന് മാസ്റ്റര്‍ എം.എല്‍.എ യൂനിറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ അബീദലി അധ്യക്ഷനായി. ജില്ല കലക്ടര്‍ ഡോ. എ.കൗശികന് മുഖ്യാതിഥിയായി.
മതിലകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.ജി സുരേന്ദ്രന്, ജില്ല പഞ്ചായത്തംഗം ബി.ജി വിഷ്ണു, മതിലകം ബ്ലോക്ക് പ്രോഗ്രാം ഓഫിസര്‍ ജോസ് പ്രകാശ്, ജോയിന്റ് ബ്ലോക്ക് പ്രോഗ്രാം ഓഫിസര്‍ യു.എം ഷംല, ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി.വി.ഷാബു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."