എസ്.കെ.എസ്.എസ്.എഫ് മനുഷ്യജാലിക 40 കേന്ദ്രങ്ങളില്‍
കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫിന്റെ ആഭിമുഖ്യത്തില്‍ റിപ്പബ്ലിക് ദിനത്തില്‍ നടത്തിവരുന്ന മനുഷ്യജാലിക ഈവര്‍ഷം വിപുലമായ പരിപാടികളോടെ നാല്‍പത് കേന്ദ്രങ്ങളില്‍ നടത്താന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. രാഷ്ട്രരക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന കാലിക പ്രാധാന്യമുള്ള പ്രമേയം സംബന്ധിച്ച് വ്യാപകമായ ചര്‍ച്ചകള്‍ സംഘടിപ്പിക്കും. കേരളത്തിന് പുറമെ കര്‍ണാടക, തമിഴ്‌നാട്, അന്തമാന്‍, ലക്ഷദ്വീപ്, ഹൈദരാബാദ്, ഡല്‍ഹി എന്നിവിടങ്ങളിലുള്ള വിവിധ കേന്ദ്രങ്ങളിലും അറബ് രാജ്യങ്ങളില്‍ ഉള്‍പ്പെടെയാണ് ഈവര്‍ഷം മനുഷ്യ ജാലിക സംഘടിപ്പിക്കുന്നത്.
പരസ്പര വിദ്വേഷത്തിലൂടെ വര്‍ഗീയ രാഷ്ട്രീയം വളര്‍ത്തി രാജ്യത്തിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ഹീനശ്രമങ്ങള്‍ക്കെതിരേ ജനമനസ് ഒന്നിപ്പിക്കാനുള്ള ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കും. വൈകിട്ട് മൂന്ന് മണിക്ക് ബഹുജന റാലിയായി ആരംഭിച്ച് നാല് മണി മുതല്‍ ആറ് മണിവരെ നടക്കുന്ന പരിപാടിയില്‍ പ്രമേയ പ്രഭാഷണം, ദേശീയോദ്ഗ്രഥന ഗാനാലാപനം, പ്രതിജ്ഞ എന്നിവ നടക്കും. സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ വിവിധ കേന്ദ്രങ്ങളില്‍ സംബന്ധിക്കും. മനുഷ്യജാലികയുടെ സന്ദേശം കൈമാറുന്നതിന് ജില്ല,മേഖല, ക്ലസ്റ്റര്‍ തലങ്ങളില്‍ വൈവിധ്യമാര്‍ന്ന പ്രചാരണ പരിപാടികളും സെമിനാറുകളും നടക്കും. സാമൂഹ്യമാധ്യമങ്ങളില്‍ വിപുലമായ പ്രചാരണങ്ങള്‍ നടക്കും
ഓണംപിള്ളി മുഹമ്മദ് ഫൈസി, ഇബ്‌റാഹീം ഫൈസി ജെഡിയാര്‍, പ്രൊഫ. അബ്ദുല്‍ മജീദ് കൊടക്കാട്, പി.എം റഫീഖ് അഹ്്മദ് തിരൂര്‍, അബ്ദുസ്സലാം ദാരിമി കിണവക്കല്‍, വി.കെ ഹാറൂണ്‍ റശീദ് തിരുനാവായ, ബശീര്‍ ഫൈസി ദേശമംഗലം, മുജീബ് ഫൈസി പൂലോട്, അഹ്്മദ് ഫൈസി കക്കാട്, ശുഹൈബ് നിസാമി നീലഗിരി, ശഹീര്‍ വിപി. പാപ്പിനിശ്ശേരി, ആശിഖ് കുഴിപ്പുറം, ഗഫൂര്‍ അന്‍വരി മുതൂര്‍, അബ്ദുല്ലതീഫ് പന്നിയൂര്‍, താജുദ്ദീന്‍ ദാരിമി പടന്ന, നൗഫല്‍ കുട്ടമശ്ശേരി എന്നിവര്‍ പങ്കെടുത്തു. ജന. സെക്രട്ടറി സത്താര്‍ പന്തലൂര്‍ സ്വാഗതവും റശീദ് ഫൈസി വെള്ളായിക്കോട് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."