സാന്ദ്ര ചതിച്ചെന്ന് വിജയ്ബാബു
കൊച്ചി: മലയാള സിനിമയിലെ കൂട്ടുനിര്മാതാക്കളായ സാന്ദ്രാതോമസും വിജയ്ബാബുവും തമ്മിലുള്ള പ്രശ്നങ്ങള്‍ നിയമയുദ്ധത്തിലേക്ക്. ഫ്രൈഡേ ഫിലിംസിന്റെ നിര്‍മാതാക്കളായ സാന്ദ്രാ തോമസും വിജയ് ബാബുവും തമ്മിലുള്ള പ്രശ്നമാണിപ്പോള്‍ പൊലിസ് സ്റ്റേഷനിലെത്തിയത്. വിജയ് ബാബു തന്നെ കൈയേറ്റം ചെയ്തെന്നു കഴിഞ്ഞ ദിവസം സാന്ദ്ര പൊലിസില്‍ പരാതി നല്‍കിയിരുന്നു. ഫ്രൈഡേ ഫിലിംസിന്റെ ഉടമസ്ഥാവകാശത്തെത്തുടര്ന്നാണ് ഇവര്‍ തമ്മില്‍ പ്രശ്നങ്ങള്‍ ആരംഭിച്ചത്. നിയമപോരാട്ടത്തിലേക്കു പോകാനൊരുങ്ങുകയാണു വിജയ്ബാബുവും.
അതേസമയം ഏറെ വിശ്വസിച്ച സാന്ദ്രയും അവരുടെ ഭര്‍ത്താവും തനിക്കെതിരേ കള്ളക്കേസ് നല്‍കുകയായിരുന്നുവെന്ന് വിജയ് പറഞ്ഞു. ബിസിനസ് കൈയടക്കാനാണിത്.
വിജയ് ബാബു തന്റെ സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നെന്നും സാന്ദ്ര പരാതി നല്‍കിയിരുന്നു. ലിജോ ജോസ് സംവിധാനം ചെയ്ത ഫ്രൈഡേ എന്ന സിനിമ നിര്‍മിച്ചു കൊണ്ടാണ് ഇവര്‍ നിര്‍മാണകമ്പനി ആരംഭിച്ചത്. ഇവരുടെ നിരവധി സിനിമകള്‍ വന്‍ ഹിറ്റായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."