HOME
DETAILS

പതിഞ്ഞതാളത്തില്‍ രണ്ടാം ദിനം

  
backup
January 05 2017 | 06:01 AM

%e0%b4%aa%e0%b4%a4%e0%b4%bf%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%a4%e0%b4%be%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b0%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%be%e0%b4%82

അമ്പലപ്പുഴ: കൗമാര വസന്തം കലയുടെ നടന വിസ്മയം തീര്‍ത്ത വേദികളില്‍ കാണികള്‍ കുറഞ്ഞത് നിരാശപ്പെടുത്തി. ആദ്യ ദിനം പതിഞ്ഞ താളത്തില്‍ തുടങ്ങിയ കലോത്സവം രണ്ടാം ദിനവും മന്ദഗതിയിലാണ് തളിര്‍ക്കുന്നത്. വേനല്‍ച്ചൂടില്‍ ഉരുകിനില്‍ക്കുന്ന വേദിയില്‍ മികച്ച പോരാട്ടം കാഴ്ച വെക്കുന്ന കൗമാര പ്രതിഭകള്‍ക്ക് മുന്നില്‍ കലാസ്വദകര്‍ ഒഴുകി എത്താത്തതാതാണ് സംഘാടകരെ അസ്വസ്ഥമാക്കുന്നത്.
രണ്ടാം ദിനം വീറും വാശിയും പുലര്‍ത്തിയ കുരുന്നുകള്‍ മികച്ച നിലവാരത്തോടെയാണ് മത്സരിച്ചത്.തുള്ളലിന്റെ ഉപഞ്ജാതാവായ കുഞ്ചന്‍ നമ്പ്യാരുടെ മണ്ണില്‍ ഓട്ടന്‍ തുള്ളല്‍ വേദിയില്‍ പോലും ആസ്വാദകര്‍ കുറഞ്ഞത് കല്ലുകടിയായി. വേദി അഞ്ചില്‍ അരങ്ങേറിയ തുള്ളല്‍ മത്സരത്തിന് പരിമിതമായ സൗകര്യങ്ങള്‍ മാത്രമാണ് ഒരുക്കിയതെന്നും മത്സരാര്‍ഥികള്‍ പരാതിപ്പെടുന്നു.ഇടുങ്ങിയതും സുതാര്യമല്ലാത്തതുമായ വേദിയാണ് തുള്ളലിന് ഒരുക്കിയത്.
ഒന്നാം ദിവസം കഥകളി വേദിയില്‍ വെളിച്ചകുറവുണ്ടായത് കുട്ടികളെ വലച്ചിരുന്നു. പ്രധാനപ്പെട്ട കലാമത്സരങ്ങളിലെ ഇത്തരം പാളിച്ചകള്‍ വിധി നിര്‍ണയത്തെ പോലും ബാധിക്കുമെന്ന് രക്ഷിതാക്കളും കുറ്റപ്പെടുത്തുന്നു. എന്നാല്‍ അപ്പീല്‍ തീരെ കുറഞ്ഞത് ശുഭസൂചനയായി. ആരോഗ്യകരമായ മത്സരത്തിന് ഇത് കാരണമാക്കും.
വേദി ഒന്നില്‍ അരങ്ങേറിയ ക്ലാസിക് ഐറ്റങ്ങളായ ഭരതാനാട്യം, ഓട്ടന്‍ തുള്ളല്‍,മോഹിനിയാട്ടം, നാടോടി നൃത്തം എന്നിവ കലാസ്വദകരുടെയും വിധികര്‍ത്താക്കളുടെയും മനം കവര്‍ന്നു.മൂന്നാം ദിനമായ ഇന്ന് മുതല്‍ കൂടുതല്‍ കാണികളുടെ പങ്കാളിത്തം കൊണ്ട് ദ്രുതതാളത്തിലേക്ക് കലാമാമാങ്കം ചുവട് മാറ്റപ്പെടുമെന്ന് തന്നെയാണ് പാല്‍പ്പായത്തിന്റെ നാട്ടിലെ കലാപ്രേമികളുടെ പ്രതീക്ഷ.


വില്ലനായി പൊടിശല്യം

അമ്പലപ്പുഴ: കലോത്സവ നഗരിയിലെ പൊടിശല്യം ഇക്കുറിയും വില്ലനായി. വിവിധ വേദികളുടെ മുന്നില്‍ പൊടിപടലങ്ങള്‍ ഉയര്‍ന്നത് കാണികള്‍ക്കും മത്സരാര്‍ഥികള്‍ക്കും ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചു . എന്നാല്‍ ഇത് ഒഴിവാക്കാന്‍ സംഘാടകര്‍ നടപടി സ്വീകരിച്ചില്ല. വിവിധ വളന്റിയന്‍മാരുടെ സേവനം ഉപയോഗപ്പെടുത്തി നഗരിയില്‍ വെള്ളം തളിച്ചാല്‍ പൊടിശല്യം കുറയുമെന്നാണു കാണികള്‍ പറയുന്നത്.


ഭാവലാസ്യം ഭരതനാട്യ മത്സരം

താജുദ്ദീന്‍ ഇല്ലിക്കുളം
അമ്പലപ്പുഴ: മത്സരാര്‍ഥികള്‍ ലയവിന്യാസങ്ങളുടെ അവിസ്മരണീയ പ്രകടനം കാഴ്ചവച്ച യു.പി, വിഭാഗം ഭരതനാട്യ മത്സരം ശ്രദ്ധേയമായി.
അവര്‍ത്തന വിരസതയില്ലാത്ത വ്യത്യസ്ത അവതരണമാണ് മത്സരാര്‍ഥികള്‍ തെരഞ്ഞെടുത്തത്. ഇത് മത്സരത്തെ വേറിട്ടതാക്കി. മത്സരം തുടങ്ങാന്‍ വളരെയധികം താമസിച്ചത് തലവേദനയായി. ഇത് അല്‍പം ബുദ്ധിമുട്ടിച്ചെങ്കിലും യു.പി വിഭാഗത്തില്‍ മത്സരാര്‍ഥികള്‍ കുറവായതിനാല്‍ കൃത്യസമയത്ത് അവസാനിപ്പിക്കാന്‍ കഴിഞ്ഞു.

നിറഞ്ഞ വേദിയില്‍ അറബിക്കലോത്സവം

അമ്പലപ്പുഴ: കാണികളുടെ പങ്കാളിത്തം കൊണ്ട് അറബിക് കലോത്സവ വേദി ശ്രദ്ധേയമായി. ഒന്നാം വേദികള്‍ ഉള്‍പ്പടെ കാണികള്‍ ഒഴിഞ്ഞ് നിന്നപ്പോള്‍ താരതമ്യേന മികച്ച ജനപങ്കാളിത്തമാണ് ഒമ്പതാം നമ്പര്‍ വേദിയില്‍ നടന്ന അറബിക് കലോത്സവത്തിനു ലഭിച്ചത്. ഒന്നാം നമ്പര്‍ വേദിയില്‍ നിന്നും ഏറെ അകലെ ആമയിട സ്‌കൂളിലാണു പരിപാടി അരങ്ങേറിയത്. ഗദ്യ വായന, ഖുര്‍ ആന്‍ പാരായണം, പദ്യം ചൊല്ലല്‍, അറബിഗാനം, സംഘം ഗാനം, സംഭാഷണം എന്നിവയിലാണ് ഇന്നലെ മത്സരം അരങ്ങേറിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എയര്‍ ഇന്ത്യ വിമാനത്തിൽ നിന്ന് ബുള്ളറ്റുകൾ കണ്ടെത്തി; അന്വേഷണം ആരംഭിച്ചു

National
  •  a month ago
No Image

കറന്റ് അഫയേഴ്സ്-02-11-2024

PSC/UPSC
  •  a month ago
No Image

സംസ്ഥാനത്ത് ഇനി ഡിജിറ്റൽ ഡ്രൈവിങ് ലൈന്‍സന്‍സ്; പുതിയ അപേക്ഷകര്‍ക്ക് പ്രിന്‍റ് ചെയ്ത് ലൈന്‍സന്‍സ് നൽകില്ല

Kerala
  •  a month ago
No Image

മുഖ്യമന്ത്രിയുടെ പൊലിസ് മെഡലില്‍ അക്ഷരത്തെറ്റുകള്‍; മെഡലുകള്‍ തിരിച്ചുവാങ്ങാന്‍ നിര്‍ദേശം

Kerala
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ യുവാവ് മരിച്ചു

Kerala
  •  a month ago
No Image

കര്‍ണാടകയിലെ വഖ്ഫ് കൈയേറ്റം: നല്‍കിയ നോട്ടീസ് പിന്‍വലിക്കാന്‍ തീരുമാനം

National
  •  a month ago
No Image

യാത്രക്കാരെ ഭയപ്പാടിലാക്കി കടവന്ത്ര മെട്രോ സ്റ്റേഷനിലെ അപായ മുന്നറിയിപ്പ്

Kerala
  •  a month ago
No Image

പിഎസ്‍സി ചെയർമാനാക്കാൻ മുഖ്യമന്ത്രിക്ക് വ്യാജ കത്ത്; ആർഎസ്എസിന്‍റെ മുതിർന്ന നേതാവ് ചമഞ്ഞയാൾ പിടിയിൽ

National
  •  a month ago
No Image

പാലക്കാട് കോൺഗ്രസിലെ കൊഴി‌ഞ്ഞുപോക്ക് മാധ്യമ സൃ‌ഷ്‌ടി; കെ സി വേണുഗോപാൽ

Kerala
  •  a month ago
No Image

എറണാകുളത്തും പത്തനംതിട്ടയിലും ശക്തമായ മഴയ്ക്ക് സാധ്യത

Kerala
  •  a month ago