അങ്ങാടിപ്പുറത്ത് നെല്‍കര്‍ഷര്‍ ആശങ്കയില്‍; മഞ്ഞളിപ്പ് രോഗം വ്യാപകമാകുന്നു
അങ്ങാടിപ്പുറം: ചെരക്കാപറമ്പ് കടുങ്ങലൂര്‍ ഭാഗങ്ങളിലെ നെല്‍വയലുകളില്‍ മഞ്ഞളിപ്പ് രോഗം വ്യാപകമാകുന്നു. കടുങ്ങലൂര്‍ നെല്പാടങ്ങളില് വട്ടത്തില്‍ കൂട്ടത്തോടെയാണ് മഞ്ഞനിറം രൂപപ്പെടുന്നത്. പാട്ടം വ്യവസ്ഥയില്‍ കടുങ്ങലൂര്‍ പാടശേഖര സമിതിയുടെ നേതൃത്വത്തിലാണ് നെല്‍കൃഷിയിറക്കിയത്. എന്നാല്‍, നെല്‍വയലുകളിലെ മഞ്ഞളിപ്പ് രൂപപ്പെടുന്നതോടെ കതിരിട്ട നെല്‍ച്ചെടികള്‍ ഒരാഴ്ചയ്ക്കുള്ളില്‍ ഉണങ്ങുമെന്നും കര്‍ഷകര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷവും ഈ പ്രദേശത്ത് ഇത്തരത്തില്‍ മഞ്ഞളിപ്പ് രൂപപ്പെട്ടതിനെ തുടര്‍ന്ന് കൃഷി വകുപ്പ് ജോലിക്കാരെവച്ച് മരുന്നടിച്ചിരുന്നു. പ്രദേശത്ത് വെള്ളക്ഷാമമുള്ളതിനാല് അയല്പക്കത്തെ കിണറുകളില്‍ നിന്നും വെള്ളം പമ്പ് ചെയ്താണ് കൃഷിയിടങ്ങളിലേക്ക് വെള്ളമെത്തിക്കുന്നത്.
നൂറു ദിവസം കഴിഞ്ഞ ഈ നെല്‍വയലുകള്‍ പകുതിയിലേറെയും മഞ്ഞളിപ്പ് വന്നുതുടങ്ങി. തങ്ങളുടെ ഈ നെല്‍ കൃഷി നശിച്ചുപോകുമോ എന്ന ആശങ്കയിലാണ് കടുങ്ങലൂരിലെ നെല്‍കര്‍ഷകര്‍. നെല്ചെടികളില് കാണുന്ന ഒരു തരം ഫംഗസുകളാണിതെന്നും ചാണകം കലക്കി തെളിനീര് തെളിച്ചാല്‍ ഒരു വിധം ഈ മഞ്ഞളിപ്പിന് പരിഹാരമാകുമെന്നും എന്നിട്ടും പ്രതിവിധിയുണ്ടായില്ലെങ്കില്‍ കൃഷിഭവന് മരുന്ന് തളിക്കുമെന്നും അങ്ങാടിപ്പുറം കൃഷി ഓഫിസര്‍ പി. സുരേഷ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."