HOME
DETAILS

ശ്രീലേഖയ്‌ക്കെതിരേയുള്ള അന്വേഷണ റിപ്പോര്‍ട്ട് നാളെ സമര്‍പ്പിക്കണം

  
backup
January 05 2017 | 19:01 PM

%e0%b4%b6%e0%b5%8d%e0%b4%b0%e0%b5%80%e0%b4%b2%e0%b5%87%e0%b4%96%e0%b4%af%e0%b5%8d%e2%80%8c%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87%e0%b4%af%e0%b5%81%e0%b4%b3%e0%b5%8d

തിരുവനന്തപുരം: ഇന്റലിജന്‍സ് മേധാവി ആര്‍.ശ്രീലേഖയ്‌ക്കെതിരേയുള്ള വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് നാളെ സമര്‍പ്പിക്കാന്‍ തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി ഉത്തരവിട്ടു.  
ശ്രീലേഖക്കെതിരേ പരാതി നല്‍കിയ പൊതുപ്രവര്‍ത്തകന് പൊലിസ് ഭീഷണി നേരിടുന്നുവെന്ന  ഹരജിയെ തുടര്‍ന്നാണ് വിജിലന്‍സ് പ്രത്യേക കോടതി ജഡ്ജി ബദറുദ്ദീന്റെ  ഉത്തരവ്. ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറായിരിക്കെ ശ്രീലേഖ ഖജനാവിന് കോടികളുടെ നഷ്ടവും അഴിമതിയും നടത്തിയെന്നാണ് കേസ്.
 ഫെബ്രുവരി 17നായിരുന്നു നേരത്തെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ഉത്തരവിട്ടിരുന്നത്. തന്നെ പൊലിസുകാരെ കൊണ്ട് ശ്രീലേഖ ഭീഷണിപ്പെടുത്തുന്നുവെന്ന് ഹരജിക്കാരനായ പായ്ച്ചിറ നവാസ് ഇന്നലെ  തെളിവുകള്‍ സഹിതം വിജിലന്‍സ് കോടതിയെ അറിയിച്ചു.
ഇതേ തുടര്‍ന്നാണ് അടിയന്തിരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടത്.
ഇഴഞ്ഞു നീങ്ങിയ അന്വേഷണം  കോടതി ഉത്തരവിട്ടതിനെ തുടര്‍ന്ന് വേഗത്തിലായി. ഇന്നലെ അന്വേഷണ ഉദ്യോഗസ്ഥനായ എസ്.പി സുകേശന്‍ പരാതിക്കാരനായ പായ്ച്ചിറ നവാസിന്റെ മൊഴിയെടുത്തു. സ്‌പെഷ്യല്‍ ബ്രാഞ്ചിലെ  പൊലിസുകാര്‍ ഭീഷണിപ്പെടുത്തിയതിന്റെ തെളിവുകള്‍ ശേഖരിക്കുകയും ചെയ്തു.
ഏതാണ്ട് മൂന്നു മണിക്കൂറോളമാണ് മൊഴി എടുത്തത്. കുടാതെ മറ്റു പരാതിക്കാരായ ജോമോന്‍ പുത്തന്‍പരയ്ക്കലിന്റെയും, ജോണ്‍സന്‍ പടമാടന്റെയും മൊഴിയെടുത്തിട്ടുണ്ട്.  
ശ്രീലേഖ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറായിരുന്നപ്പോള്‍ മൂന്നു കോടി രൂപയുടെ അഴിമതി ഉള്‍പ്പെടെ 12 ആരോപണങ്ങളാണുള്ളത്.  
ശ്രീലേഖയ്‌ക്കെതിരായ  അന്വേഷണം നീട്ടിക്കൊണ്ടു പോകുന്നതിനെതിരേ  തിരുവനന്തപുരം വിജിലന്‍സ് കോടതി കഴിഞ്ഞ ദിവസം രൂക്ഷമായി വിമര്‍ശിച്ചിരുന്നു.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗാർഹിക വിസകളിൽ നിന്ന് സ്വകാര്യ മേഖല വിസകളിലേക്ക് മാറുന്നത് അനുവദിക്കുന്നതിനുള്ള കുവൈത്തിലെ പ്രത്യേക പദ്ധതി അവസാനിച്ചു

Kuwait
  •  3 months ago
No Image

കോഴിക്കോട് വീടിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു; ജനൽചില്ല് തകർന്നു

Kerala
  •  3 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് ഇ.കെ.വൈ.സി അപ്‌ഡേഷന്‍

Kerala
  •  3 months ago
No Image

ദുബൈ ഭരണാധികാരി ബഹ്‌റൈൻ രാജാവുമായി കൂടിക്കാഴ്ച നടത്തി

bahrain
  •  3 months ago
No Image

'നിങ്ങളുടെ മകൾ പൊലിസിന്റെ പിടിയിലാണ്'; അൻവർ സാദത്ത് എം.എൽ.എയുടെ ഭാര്യയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം

Kerala
  •  3 months ago
No Image

ഓണക്കാലത്ത് മായം ചേര്‍ത്ത പാല്‍ അതിര്‍ത്തികടന്നെത്തുന്നത് തടയാന്‍ ചെക്ക് പോസ്റ്റുകളില്‍ മൊബൈല്‍ ലബോറട്ടറിയുമായി ഭക്ഷ്യ സുരക്ഷ വകുപ്പ്

Kerala
  •  3 months ago
No Image

12 മണിക്കൂർ കാത്തിരിപ്പിനൊടുവിൽ വിമാനം പറന്നു; യാത്രക്കാരെ വലച്ച എയര്‍ ഇന്ത്യ ഡല്‍ഹി - കൊച്ചി വിമാനം പുറപ്പെട്ടു

Kerala
  •  3 months ago
No Image

അതിരുവിട്ട അഭ്യാസ പ്രകടനങ്ങള്‍ക്ക് കലാലയങ്ങളില്‍ പൂട്ട് ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  3 months ago
No Image

സഊദി അറേബ്യയിൽ സെപ്റ്റംബർ 17 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  3 months ago
No Image

മിനിമം ചാര്‍ജ് 30 രൂപ;  വന്ദേ മെട്രോ ഓടിത്തുടങ്ങുന്നു, ഫ്‌ലാഗ്ഓഫ് 16ന്

Kerala
  •  3 months ago