HOME
DETAILS
MAL
വി.എസ് കേന്ദ്രനേതൃത്വത്തിന് കത്ത് നല്കി
backup
January 05 2017 | 19:01 PM
തിരുവനന്തപുരം: തലസ്ഥാനത്തു നടന്ന സി.പി.എം പൊളിറ്റ്ബ്യൂറോ യോഗത്തിനിടെ വി.എസ്. അച്യുതാനന്ദന് കേന്ദ്ര നേതൃത്വത്തിന് കത്ത് നല്കി.
നോട്ട് നിരോധനത്തില്‍ ദേശീയ പ്രക്ഷോഭം വേണം,രാജ്യവ്യാപക പ്രക്ഷോഭങ്ങള്‍ ഏറ്റെടുക്കാന്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തണം, ജനകീയ പ്രശ്നങ്ങളില്‍ പാര്‍ട്ടി ശ്രദ്ധകേന്ദ്രീകരിക്കണം എന്നീ നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചാണ് വി.എസ് കത്ത് നല്‍കിയത്. മകന് വി.എ. അരുണ്‍കുമാറിന്റെ കൈവശമാണ് കത്ത് കൊടുത്തു വിട്ടത്. കേന്ദ്രകമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയതിനു ശേഷം വി.എസ് നിരവധി തവണ കേന്ദ്ര നേതൃത്വത്തിന് കത്ത് നല്‍കിയിരുന്നു. വിവിധ ആവശ്യങ്ങളും പരാതികളുമായിരുന്നു കത്തുകളിലെ ഉള്ളടക്കം. പി.ബി. കമ്മിഷന് റിപ്പോര്ട്ടിന്മേല് നടപടി എടുക്കുമെന്ന പ്രചാരണം നിലനില്‍ക്കേയാണ് വി.എസ് നേതൃത്വത്തിന് വീണ്ടും കത്ത് നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."