കാണാതായ മലയാളി യുവാക്കള്‍ അഫ്ഗാനിലെ ഐ.എസ് ക്യാംപിലുണ്ടെന്ന് എന്‍.ഐ.എ
ന്യൂഡല്‍ഹി: കേരളത്തില്‍ നിന്നും ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് കാണാതായ യുവാക്കളെല്ലാം ഐ.എസ് പരിശീലനത്തിനായി അഫ്ഗാനിസ്താനില്‍ എത്തിയതായി എന്‍.ഐ.എ. കേരളത്തില്‍ നിന്നും 22 പേരെയാണ് കാണാതായത്. ഇതുസംബന്ധിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് എന്‍.ഐ.എ ഇത്തരത്തിലൊരു നിഗമനത്തിലെത്തിയത്. അഫ്ഗാനിസ്താനില്‍ ഐ.എസിനുവേണ്ടിയുള്ള പ്രത്യേക പരിശീലന കേന്ദ്രമുണ്ടെന്നും എന്‍.ഐ.എ വ്യക്തമാക്കി.
രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ നടത്തിയ വിശദമായ തെളിവെടുപ്പിലാണ് യുവാക്കള്‍ അഫ്ഗാനിസ്താനില്‍ എത്തിയതായ വിവരം ലഭിച്ചത്.
അഫ്ഗാനിസ്താനിലെ ജലാലാബാദിനടുത്തുള്ള നങ്ഗ്രഹാര്‍ എന്ന സ്ഥലത്താണ് ഇവരുള്ളതെന്ന് സംശയിക്കുന്നതായും എന്‍.ഐ.എ പറയുന്നു. ഗോത്ര വിഭാഗക്കാര്‍ താമസിക്കുന്ന പ്രദേശമാണ് നങ്ഗ്രഹാര്‍. ദുബൈ, അബുദാബി വഴിയാണ് ഇവര്‍ അഫ്ഗാനിസ്താനിലെ ഐ.എസ് കേന്ദ്രത്തിലെത്തിയതെന്നും എന്‍.ഐ.എ പറയുന്നു.
ഈ ക്യാംപില്‍ 1000നും 3000നും ഇടയില്‍ ആളുകളുണ്ടെന്നും വിവിധ രാജ്യങ്ങളില്‍ നിന്നും റിക്രൂട്ട് ചെയ്തവരാണ് ഇവിടെയുള്ളതെന്നും പറയപ്പെടുന്നു. ഇറാഖിലും സിറിയയിലും ഐ.എസ് നേരിടുന്ന തിരിച്ചടിയുടെ സാഹചര്യത്തില്‍ അവരുടെ ക്യാംപ് അഫ്ഗാനിസ്താനിലേക്ക് കേന്ദ്രീകരിക്കാനും നീക്കമുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
കേരളത്തില്‍ നിന്നും കാണാതായ യുവാക്കളുടെ കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണെന്ന് എന്‍.ഐ.എ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."