കൊച്ചി വിമാനത്താവളത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ വളര്‍ച്ച
നെടുമ്പാശ്ശേരി: അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരുടെ എണ്ണത്തിലും കാര്‍ഗോയിലും വന്‍ വളര്‍ച്ച രേഖപ്പെടുത്തി. 87,36,061 പേരാണ് കഴിഞ്ഞ വര്‍ഷം നെടുമ്പാശ്ശേരി വഴി യാത്ര ചെയ്തത്.
മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 13,20,000 പേരുടെ വര്‍ധനവാണ് കഴിഞ്ഞ വര്‍ഷം ഉണ്ടായത്. ഇതില്‍ 49,71,421 പേര്‍ രാജ്യാന്തര യാത്രക്കാരും,37,64,640 പേര്‍ ആഭ്യന്തര യാത്രക്കാരുമാണ്. 2015 നെ അപേക്ഷിച്ച് മൊത്തം യാത്രക്കാരുടെ എണ്ണത്തില്‍ 17.8 ശതമാനവും,കാര്‍ഗോയില്‍ 15.6 ശതമാനവുമാണ് കഴിഞ്ഞ വര്‍ഷത്തെ വളര്‍ച്ചാനിരക്ക്. 2015 ല്‍ 74,16,053 പേരാണ് നെടുമ്പാശ്ശേരി വിമാനത്താവളം വഴി യാത്ര ചെയ്തത്. രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തില്‍ 12.67 ശതമാനവും,അഭ്യന്തര യാത്രക്കാരുടെ എണ്ണത്തില്‍ 25.34 ശതമാനവുമാണ് വളര്‍ച്ചാനിരക്ക്. എയര്‍ക്രാഫ്റ്റ് മൂവ്‌മെന്റ് 61,463 ആയി വര്‍ധിച്ചു. തായ്‌ലാന്റിലേക്ക് എയര്‍ ഏഷ്യ നേരിട്ട് സര്‍വിസ് ആരംഭിച്ചത് രാജ്യാന്തര യാത്രക്കാരുടെ എണ്ണം വര്‍ധിക്കാനും,അഭ്യന്തര സെക്ടറില്‍ ഡല്‍ഹി,മുംബൈ,ബാംഗ്ലൂര്‍ സര്‍വ്വീസുകള്‍ ഗണ്യമായി വര്‍ദ്ധിച്ചത് അഭ്യന്തര യാത്രക്കാരുടെ എണ്ണം വര്‍ധിക്കാനും കാരണമായി.
2016 ല്‍ സിയാല്‍ കൈകാര്യം ചെയ്ത കാര്‍ഗോയില്‍ 15.6 ശതമാനമാണ് വര്‍ധനവ് രേഖപ്പെടുത്തിയത്. 2016 ല്‍ 8,19,395 പേര്‍ യാത്ര ചെയ്ത ഡിസംബര്‍ മാസത്തിലാണ് ഏറ്റവും കൂടുതല്‍ പേര്‍ നെടുമ്പാശ്ശേരി വഴി യാത്ര ചെയ്തത്.ഏറ്റവും കുറവ് ഫെബ്രുവരിയിലായിരുന്നു.6,14,531 പേര്‍.ഓരോ വര്‍ഷവും യാത്രക്കാരുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധനവ് കണക്കിലെടുത്ത് സിയാല്‍ 15 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണ്ണത്തില്‍ പുതിയ രാജ്യാന്തര ടെര്‍മിനലിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടുണ്ട്.സുരക്ഷാ ഏജന്‍സികളുടെ പരിശോധന പൂര്‍ത്തിയാകുന്നതോടെ ടി 3 ടെര്‍മിനല്‍ പ്രവര്‍ത്തനം തുടങ്ങും.ഇതോടെ നിലവിലെ രാജ്യാന്തര ടെര്‍മിനല്‍ ആഭ്യന്തര ടെര്‍മിനലായി മാറും.1999 ല്‍ പ്രവര്‍ത്തനമാരംഭിച്ച നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം ഇന്ന് സംസ്ഥാനത്തെ ഏറ്റവും വലിയ തൊഴില്‍ ദാതാക്കളില്‍ ഒന്നാണ്.7600 ഓളം പേര്‍ നിലവില്‍ ഇവിടെ ജോലി ചെയ്യുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."