മുറിവുണക്കാന്‍ കൊടിഞ്ഞിയില്‍ സൗഹൃദ കൂട്ടായ്മ
തിരൂരങ്ങാടി: പുല്ലാണി ഫൈസലിന്റെ വധത്തെത്തുടര്‍ന്നുണ്ടായ സാമുദായിക വിഭാഗങ്ങള്‍ക്കിടയിലെ മുറിവുണക്കാന്‍ കൊടിഞ്ഞിയില്‍ മതസൗഹാര്‍ദ വേദി രൂപീകരിച്ചു.
പ്രദേശത്ത് നിലനില്‍ക്കുന്ന ഭീതിയും ആശങ്കയും അകറ്റി മതസൗഹാര്‍ദത്തിന്റെയും സാഹോദര്യത്തിന്റെയും പഴയ പാത നിലനിര്‍ത്തി കൊണ്ടുപോകാനാണ് ജാതിമത കക്ഷി രാഷ്ട്രീയ ഭേദമന്യേ നാട്ടിലെ മതേതരത്വ കാഴ്ചപ്പാടുള്ള യുവജന കൂട്ടായ്മ രംഗത്തിറങ്ങിയത്. ഫൈസല്‍ വധത്തെ യോഗം അപലപിച്ചു.
പ്രതികള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ നല്‍കണമെന്നും സൗഹൃദാന്തരീക്ഷം നിലനിര്‍ത്താന്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുമായി രംഗത്തിറങ്ങാനും സമാനമനസ്‌കരായവരെ ഉള്‍പ്പെടുത്തി കൂട്ടായ്മ വിപുലീകരിക്കാനും യോഗം തീരുമാനിച്ചു. പുല്ലാണി പ്രസാദ് മാസ്റ്റര്‍ ചെയര്‍മാനും പാലക്കാട്ട് വാഹിദ് ജനറല്‍ കണ്‍വീനറായുമാണ് സൗഹൃദ കൂട്ടായ്മ രൂപീകരിച്ചത്. പഞ്ചായത്തംഗം ഷമീര്‍ പൊറ്റാണിക്കല്‍, ലത്തീഫ് പാലക്കാട്ട്, പി.ഭാസ്‌കരന്‍, കണ്ണാട്ടില്‍ കുഞ്ഞു, പി.പി അലി, സി.പി യൂനുസ്, ഷണ്‍മുഖന്‍, പി. ജ്യോതികുമാര്‍, ശ്രീധരന്‍, കുട്ടരാമന്‍, പി പ്രസാദ്, പി ഹബീബ്, പി പ്രശാന്ത്, പൊറ്റാണിക്കല്‍ ഷമീം, അന്‍വര്‍ പാലക്കാട്ട്, ഹണീഷ് പുല്ലാണി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."