മറക്കില്ല നാട് മാക്കച്ചിയമ്മയെ
പയ്യാവൂര്‍: അവസാന ശ്വാസം വരെ നാടിനു വേണ്ടി പ്രയത്‌നിച്ച മാക്കച്ചി മുത്തശ്ശിയ്ക്കു നാടിന്റെ യാത്രാമൊഴി. ഇന്നലെ നിര്യാതയായ ചീത്തപ്പാറ പണിയ കോളനിയിലെ ഏറ്റവും തലമുതിര്‍ന്ന മുത്തശ്ശി മാക്കച്ചിയമ്മയ്ക്ക് ബദ്‌സയിദാ പ്രൊജക്ടിന്റെ പ്രവര്‍ത്തകരും നാട്ടുകാരും അന്ത്യാഞ്ജലിയര്‍പ്പിച്ചു. പ്രൊജക്ട് ഡയറക്ടര്‍ ഫാ. മാത്യു പയ്യനാട്ടിന്റെ നേതൃത്വത്തില്‍ പ്രൊജക്ട് അംഗങ്ങളും മാതൃവേദി നേതാക്കളും പുഷ്പചക്രമര്‍പ്പിച്ചു. അനുശോചന യോഗത്തില്‍ ഫാ. മാത്യു പയ്യനാട്ട്, പ്രൊജക്ട് ഓഫിസര്‍ ബീന മുളയ്ക്കല്‍, പ്രമോട്ടര്‍ ബീന, പയ്യാവൂര്‍ ഗ്രാമപഞ്ചായത്തംഗം ഡെയ്‌സി മഞ്ഞനാല്‍, മാതൃവേദി നേതാക്കളായ മേരി വടകര, ആലീസ് പുതിയാപറമ്പില്‍, റീന കൈതയ്ക്കല്‍, സാലി ഉദിരക്കുടിശികമാക്കല്‍ സംസാരിച്ചു.
അന്ത്യശ്വാസംവരെ ചീത്തപ്പാറ കോളനിയിലെ നിറസാന്നിദ്ധ്യമായിരുന്നു മാക്കച്ചി മുത്തശ്ശി. 2002ല്‍ ഫാ.മാത്യു പയ്യനാട്ടിന്റെ നേതൃത്വത്തില്‍ ചന്ദനക്കാംപാറ ഇടവകയുടെയും മാതൃവേദിയുടെയും നേതൃത്വത്തില്‍ ചീത്തപ്പാറ പണിയ കോളനിയുടെ നാനാവിധമായ ഉന്നമനത്തിനായി രൂപീകരിച്ച് ഇപ്പോഴും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന 'ബെദ്‌സെയ്ഥാ' പ്രൊജക്ടിന്റെ മുന്‍നിര പ്രവര്‍ത്തകയായിരുന്നു ഈ നാട്ടുമുത്തശ്ശി. 1930ല്‍ പയ്യാവൂരിലെ മണ്ണൂരില്‍ നിന്നു ചതിരംപുഴയില്‍ തടി പണിക്ക് എത്തിയ കുടുംബം ചീത്തപ്പാറയില്‍ കോളനി സ്ഥാപിച്ചു. ആദ്യകാലങ്ങളില്‍ കോളനിയിലെ യുവജനങ്ങളെ അക്ഷര പഠനത്തിന് പ്രോത്സാഹിപ്പിച്ചു. പിന്നീട് ചെറുമക്കളെ സ്‌കൂളില്‍ വിട്ട് പഠിപ്പിക്കാനും മുന്‍െൈകയെടുത്തു ഇവര്‍.'ബെദ്‌സെയ്ഥാ' പ്രൊജക്ടിന്റെ നേതൃത്വത്തില്‍ കോളനിയില്‍ നിന്നു 15 കുട്ടികളെ ചെമ്പേരി നിര്‍മല സ്‌കൂളില്‍ പഠിപ്പിക്കാന്‍ അയച്ചപ്പോഴും മാക്കച്ചിയമ്മ ഇവരോടൊപ്പം മുന്‍ നിരയിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."