പുത്തനുണര്‍വോടെ സംസ്ഥാന ശാസ്‌ത്രോത്സവത്തിന് തുടക്കം
ചീങ്ങേരി: കൗതുകവും വ്യത്യസ്തതയും കടന്നുവന്നപ്പോള്‍ സംസ്ഥാന ശാസ്‌ത്രോത്സവത്തില്‍ പുത്തനുണര്‍വ്. മരത്തില്‍ പ്രകൃതി റോക്കറ്റ്, തൂണുകളില്‍ വൃദ്ധിക്ഷയങ്ങള്‍, സ്‌കൂള്‍ മുറ്റത്ത് സൗരയൂഥം, കുപ്പികളില്‍ ഭാരം പൊക്കാം, പുസ്തകപ്പെട്ടി, വാനനിരീക്ഷണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ശാസ്‌ത്രോത്സവത്തെ വേറിട്ടതാക്കി. 'ശാസ്ത്രം സാധാരണ ജനങ്ങളില്‍ എത്തുന്നതിലൂടെ ശാസ്ത്രബോധമുള്ള സമൂഹം ഉണ്ടാകും' എന്ന ആശയം അടിസ്ഥാനമാക്കി സര്‍വശിക്ഷാ അഭിയാന്റെ നേതൃത്വത്തില്‍ ചീങ്ങേരി സെന്റ് മേരീസ് എ.യു.പി സ്‌കൂളില്‍ നടക്കുന്ന സംസ്ഥാനതല ശാസ്‌ത്രോത്സവം ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
സ്‌കൂളിലെ നവീകരിച്ച ശാസ്ത്രലാബ്, ശാസ്ത്ര ലൈബ്രറി എന്നിവയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ ദേവകി നിര്‍വഹിച്ചു. വിദ്യാര്‍ഥികള്‍ തയാറാക്കിയ ശാസ്ത്ര മാഗസിന്‍ അമ്പലവയല്‍ ഗ്രാമപഞ്ചായത്തംഗം കെ.ജി വേണു പ്രകാശനം ചെയ്തു. പ്രസിഡന്റ് സീതാവിജയന്‍ അധ്യക്ഷയായി. വാര്‍ഡ് മെമ്പര്‍ എന്‍.സി കുര്യാക്കോസ്, ഡയറ്റ് ലക്ചറര്‍ മോളി, ജില്ലാ ശാസ്ത്ര ക്ലബ്ബ് സെക്രട്ടറി ടി.ജി സജി, എസ്.എസ്.എ ജില്ലാ പ്രോഗ്രാം ഓഫീസര്‍ എം.ഒ സജി, സീനിയര്‍ അസിസ്റ്റന്റ് ഗ്രേസി കെ പോള്‍, വിജി ബിജു, സ്‌കൂള്‍ ലീഡര്‍ ബേസില്‍ ചെറിയാന്‍ സംസാരിച്ചു. ഹെഡ്മാസ്റ്റര്‍ എം.ഒ ഗീവര്‍ഗീസ് സ്വാഗതവും പി.ടി.എ പ്രസിഡന്റ് പി.യു കുര്യാക്കോസ് നന്ദിയും പറഞ്ഞു. ശാസ്ത്ര അധ്യാപകര്‍ പങ്കെടുത്ത ക്യാംപിന് പ്രഗല്‍ഭ ശാസ്ത്രാധ്യാപകരായ ഇല്യാസ് പെരിമ്പലം, മനോജ് കെ.പി കോട്ടക്കല്‍, ശിവപ്രസാദ്, പി വാസുദേവന്‍ എന്നിവര്‍ നേതൃത്വം നല്‍കി. സ്‌കൂളിന് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ സ്മാര്‍ട്ട് ക്ലാസ്‌റൂം വാഗ്ദാനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."