കെ.എം.എല്‍.പി സ്‌കൂളിന്റെ സുവര്‍ണ ജൂബിലി സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനം ഇന്ന്
മൂവാറ്റുപുഴ: മൂവാറ്റുപുഴ ഇലാഹിയ ട്രസ്റ്റിന് കീഴിലുള്ള കാവുംങ്കര കെ.എം.എല്‍.പി സ്‌കൂളിന്റെ സുവര്‍ണ്ണ ജൂബിലി സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനവും ഞാറാഴ്ച നടക്കും.
സുവര്‍ണ്ണ ജൂബിലി ആഘോഷത്തിന്റെയും സ്മാരക ബില്‍ഡിങിന്റെയും ഉദ്ഘാടനം വൈകിട്ട് 4.30ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി നിര്‍വഹിക്കും. പൊതുസമ്മേളനം ജോയ്‌സ് ജോര്‍ജ് എം.പി ഉദ്ഘാടനം ചെയ്യും. സ്‌കൂള്‍ വെബ്‌സൈറ്റിന്റെ ഉദ്ഘാടനം എല്‍ദോ എബ്രഹാം എം.എല്‍.എ നിര്‍വഹിക്കും. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഉഷ ശശീധരന്‍ മുഖ്യപ്രഭാഷണം നടത്തും. സ്‌കൂള്‍ ചെയര്‍മാന്‍ കെ.എം ഹസ്സന്‍ അധ്യക്ഷത വഹിക്കും. ട്രസ്റ്റ് ചെയര്‍മാന്‍ കെ.എം പരീത് ആമുഖ പ്രസംഗം നടത്തും.
ജനറല്‍ സെക്രട്ടറി പി.എം അസീസ് ഉപഹാര സമര്‍പ്പണം നടത്തും. ട്രഷറര്‍ വി.യു.സിദ്ധീഖ് സമ്മാന ദാനം നിര്‍വഹിക്കും. നഗരസഭാ ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എം.എ സഹീര്‍ എന്‍ഡോവ്‌മെന്റ് വിതരണം ചെയ്യും.
ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ പി.സുരേന്ദ്രന്‍, മുന്‍ എം.എല്‍.എമാരായ ജോസഫ് വാഴയ്ക്കന്‍, ബാബു പോള്‍, തുടങ്ങിയവര്‍ പ്രസംഗിക്കും. കലാപരിപാടികളുടെ ഉദ്ഘാടനം സംസ്ഥാന കലോത്സവ ജേതാവ് ശബ്‌നം റഫീഖ് ലക്ഷദീപ് നിര്‍വഹിക്കും. തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികള്‍ അരങ്ങേറും.
ശേഷം പൂര്‍വ വിദ്യാര്‍ഥികള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന കൊച്ചിന്‍ അഷറഫ് നയക്കുന്ന അനശ്വര ഗാനങ്ങള്‍ കോര്‍ത്തിണക്കിയ ഗാനമേളയും പ്രശസ്ത സിനിമാതാരം സാജന്‍ പള്ളുരുത്തി അവതരിപ്പിക്കുന്ന കോമഡി ഷോയും നടക്കും. 1964-ല്‍ പ്രവര്‍ത്തനമാരംഭിച്ച കെ.എം.എല്‍.പി സ്‌കൂള്‍ 1994ലാണ് ഇലാഹിയ ട്രസ്റ്റ് ഏറ്റെടുക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."