HOME
DETAILS

ദാറുന്നജാത്ത് 41ാം വാര്‍ഷിക സമ്മേളനം 11ന് തുടങ്ങും

  
backup
January 08 2017 | 01:01 AM

%e0%b4%a6%e0%b4%be%e0%b4%b1%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%9c%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-41%e0%b4%be%e0%b4%82-%e0%b4%b5%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7-2

കരുവാരക്കുണ്ട്: ദാറുന്നജാത്ത് ഇസ്‌ലാമിക് സെന്റര്‍ 41ാം വാര്‍ഷിക സമ്മേളനവും കെ.ടി.മാനു മുസ്‌ലിയാര്‍ അനുസ്മരണവും 11 മുതല്‍ 15 വരെ നജാത്ത് നഗറില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
11ന് രാവിലെ പത്തിന് വനിതാസംഗമവും ഖുര്‍ആന്‍ ചരിത്ര സെമിനാറും കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും.12ന് രാവിലെ 7.30 ന് സിയാറത്തോടെ പരിപാടികള്‍ ആരംഭിക്കും. ഒ കുട്ടി മുസ്‌ലിയാര്‍ അമ്പലക്കടവ് നേതൃത്വം നല്‍കും. ഒന്‍പതിന് ഒ.കെ കുഞ്ഞാപ്പ തങ്ങള്‍ പതാക ഉയര്‍ത്തും. 10 ന് പണ്ഡിതസംഗമം സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ ഉദ്ഘാടനം ചെയ്യും. 'സാമ്പത്തികം; വെല്ലുവിളി, പരിഹാരം' ളിയാഉദ്ദീന്‍ ഫൈസിയും ദഅവത്ത് നാം നേരിടുന്ന വെല്ലുവിളികള്‍ ഓണമ്പിള്ളി മുഹമ്മദ് ഫൈസിയും അവതരിക്കും.
രക്ഷാകര്‍തൃ സംഗമം മുന്‍ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. 6.30ന് മജ് ലിസുന്നൂര്‍ നടക്കും. 13 ന് വൈകിട്ട് ഏഴിന് ശരീഅത്ത് സമ്മേളനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. 'ശരീഅത്തും ഏക സിവില്‍ കോഡും' വിഷയത്തില്‍ അബ്ദുസ്സമദ് പൂക്കോട്ടൂര്‍ പ്രഭാഷണം നടത്തും. വിദ്യാര്‍ഥി സംഗമം പി.വി അബ്ദുല്‍ വഹാബ് എം.പി ഉദ്ഘാടനം ചെയ്യും. നാലിന് പ്രവാസി സംഗമം, ഏഴിന് മതപ്രഭാഷണം എന്നിവയും 15 ന് രണ്ടിന് പൂര്‍വവിദ്യാര്‍ഥി സംഗമവും നടക്കും 6.30ന് സമാപന സമ്മേളനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
സമസ്ത ജനറല്‍ സെക്രട്ടറി കെ ആലിക്കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷനാകും. റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍, മുന്‍ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി, എം.ഐ ഷാനവാസ് എം.പി, അഡ്വ എം ഉമര്‍ എം.എല്‍.എ, എ.പി അനില്‍കുമാര്‍ എം.എല്‍.എ, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, സയ്യിദ് ഉണ്ണിക്കോയ തങ്ങള്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, പി കുഞ്ഞാണി മുസ്‌ലിയാര്‍, എം.എം മുഹ്‌യുദ്ദീന്‍ മൗലവി ആലുവ, അഡ്വ. എന്‍ സൂപ്പി, ഏലംകുളം സുലൈമാന്‍ ദാരിമി, ഇ.പി ഉബൈദ് തുടങ്ങിയവര്‍ പങ്കെടുക്കും.
വാര്‍ത്താ സമ്മേളനത്തില്‍ പുത്തനഴി മൊയ്തീന്‍ ഫൈസി, എന്‍.കെ അബ്ദുറഹ്മാന്‍, എം അലവി, അബ്ദുല്‍ കരീം ബാഖവി ഇരിങ്ങാട്ടിരി, പി ഷൗക്കത്തലി പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

49°-C..! കുവൈത്തില്‍ രേഖപ്പെടുത്തിയത് ലോകത്തെ ഏറ്റവും ഉയര്‍ന്ന താപനില | Temperature in Kuwait

Kuwait
  •  2 days ago
No Image

പഹല്‍ഗാം ഭീകരരുടെ ഒളിത്താവളത്തിനടുത്ത് സുരക്ഷാസേന; തെരച്ചിലിന് പൂര്‍ണപിന്തുണയുമായി പ്രദേശവാസികള്‍;  ഭീകരര്‍ ഒന്നരവര്‍ഷം മുമ്പ് കശ്മീരിലെത്തിയെന്ന്

National
  •  2 days ago
No Image

കാനഡ തെരഞ്ഞെടുപ്പ് 2025: കാർണിക്ക് സാധ്യതയോ? നിലവിലെ പ്രവചനങ്ങൾ 

National
  •  2 days ago
No Image

'രക്ഷിക്കണേ.. ഇതെന്റെ അവസാന വിഡിയോ ആകും, എന്റെ മരണത്തിന് ഉത്തരവാദി അവര്‍': കുവൈത്തില്‍ തൊഴില്‍തട്ടിപ്പിനിരയായ പാലക്കാട് സ്വദേശിനിയുടെ വിഡിയോ സന്ദേശം

latest
  •  2 days ago
No Image

മുംബൈയിലെ ഇഡി ഓഫീസിലെ തീപ്പിടിത്തം: പ്രമുഖ കേസുകളുടെ ഫയലുകൾ നഷ്ടപ്പെടാൻ സാധ്യത

National
  •  2 days ago
No Image

പോത്തന്‍കോട് സുധീഷ് കൊലക്കേസിലെ വിധി പറയല്‍ ഇന്ന് 

Kerala
  •  2 days ago
No Image

കാണാതായ മൂന്ന് പെൺകുട്ടികളെ കണ്ടെത്തി: എസ്.എസ്.എൽ.സി പരീക്ഷാഫലത്തെ ഭയന്ന് ഒളിച്ചോട്ടം

Kerala
  •  2 days ago
No Image

സജ്ജരായി ഇന്ത്യ; തിരിച്ചടി ഭയന്ന് പാകിസ്ഥാന്‍; ഭീകരര്‍ എത് സമയവും പിടിയിലാകുമെന്ന് സൈന്യം | Pahalgam Terror Attack

National
  •  2 days ago
No Image

പ്രതിരോധ വാക്‌സിനും രക്ഷയായില്ല; മലപ്പുറത്ത് തെരുവുനായയുടെ കടിയേറ്റ് പേവിഷബാധയുണ്ടായ അഞ്ചു വയസുകാരി മരണത്തിന് കീഴടങ്ങി

latest
  •  2 days ago
No Image

യുക്രെയ്ന്‍-റഷ്യ യുദ്ധം: മേയ് 8 മുതല്‍ മേയ് 10 വരെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ

International
  •  2 days ago