വണ്ടിപ്പെരിയാര്‍ പച്ചക്കറിത്തോട്ടത്തില്‍ ഇന്‍ഫര്‍മേഷന്‍ കോംപ്ലക്‌സ് ശിലാസ്ഥാപനം നാളെ
പീരുമേട്: കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിനു കീഴില്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍, കംഫര്‍ട്ട് സ്റ്റേഷന്‍, വിപണനകേന്ദ്രം എന്നിവ ഉള്‍ക്കൊള്ളുന്ന കോംപ്ലക്‌സും, ജൈവ ജീവാണു വളങ്ങളുടെ ഉല്‍പാദനം കര്‍ഷകര്‍ക്കു പരിചയപ്പെടുത്തുന്നതിന് ജൈവജീവാണു വളം നിര്‍മാണ യൂനിറ്റും സ്ഥാപിക്കുന്നു. വണ്ടിപ്പെരിയാറില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാന പച്ചക്കറിത്തോട്ടത്തിന്റെ സേവനങ്ങള്‍ കൂടുതല്‍ കര്‍ഷകരിലേക്ക് എത്തിക്കുന്നതിനായി 50 ലക്ഷം രൂപ വിനിയോഗിച്ചാണു പദ്ധതി തയാറാകുന്നത്.
നാളെ രാവിലെ 11ന് വണ്ടിപ്പെരിയാര്‍ സംസ്ഥാന പച്ചക്കറിത്തോട്ടത്തില്‍ ഇന്‍ഫര്‍മേഷന്‍ കോംപ്ലക്‌സിന്റെ ശിലാസ്ഥാപനവും ജൈവ ജീവാണു വളം യൂനിറ്റിന്റെ ഉദ്ഘാടനവും ഇ.എസ് ബിജിമോള്‍ എം.എല്‍.എ നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ് അധ്യക്ഷയാകും.
വണ്ടിപ്പെരിയാര്‍ ഫാം സൂപ്രണ്ട് എന്‍.എസ് ജോഷ്, ഇടുക്കി പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ ഉഷാകുമാരി പി.ജി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു ജോണ്‍, അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി ജേക്കബ്, വണ്ടിപ്പെരിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഹരിദാസ്, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ മോളി മൈക്കിള്‍, ഫാം ഉപദേശക സമിതി അംഗം വാഴൂര്‍ സോമന്‍, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ വിജയകുമാരി ഉദയസൂര്യന്‍, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. സിറിയക് തോമസ്, കൃഷി ഡെപ്യൂട്ടി ഡയരക്ടര്‍ (ഫാംസ് ആന്‍ഡ് വൈ.പി) ലേഖ കാര്‍ത്തി, സംസ്ഥാന നിര്‍മിതി കേന്ദ്രം റീജ്യനല്‍ എന്‍ജിനീയര്‍ (തൊടുപുഴ) ബി.എന്‍ സിനിമോള്‍, സി.പി.എം ഏരിയാ കമ്മിറ്റി അംഗം എസ്. രാജേന്ദ്രന്‍, അഴുത ബ്ലോക്ക് പഞ്ചായത്ത് അംഗം ആലീസ് സണ്ണി, വണ്ടിപ്പെരിയാര്‍ ഗ്രാമപഞ്ചായത്ത് അംഗം എം. ഗണേശന്‍, എ.ഐ.ടി.യു.സി പ്രതിനിധി ടോമി ടി.എ, സി.ഐ.ടി.യു പ്രതിനിധി വിക്ടര്‍ സേവ്യര്‍, ഐ.എന്‍.ടി.യു.സി പ്രതിനിധി ശ്രീനിവാസന്‍, കൃഷി ഓഫിസര്‍ ജോസ് ജോര്‍ജ്ജ് സംസാരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."