HOME
DETAILS

കോഴിക്കടത്ത് സജീവം

  
backup
January 09 2017 | 05:01 AM

%e0%b4%95%e0%b5%8b%e0%b4%b4%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%b8%e0%b4%9c%e0%b5%80%e0%b4%b5%e0%b4%82-2

 

മാനന്തവാടി: കര്‍ണാടകയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ കേരളത്തിലേക്ക് കോഴിക്കടത്ത് സജീവമാകുന്നു. അന്യസംസ്ഥാനത്ത് നിന്നെത്തുന്ന കോഴികള്‍ക്ക് നിരോധനം വരുന്നതിന് മുമ്പേ പരിശോധന നടത്തേണ്ട ജില്ലാ കവാടത്തില്‍ മാമൂലുകള്‍ നല്‍കി നിത്യവും ലോഡ് കണക്കിന് കോഴികളാണ് സംസ്ഥാനത്തേക്കെത്തുന്നത്.
മൈസൂര്‍ മൃഗശാലയില്‍ ഒരാഴ്ചക്കകം രണ്ട് പെലിക്കണ്‍ പക്ഷികള്‍ ചത്തതോടെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈസെക്യൂരിറ്റി ആന്‍ഡ് ആനിമല്‍ ഡിസീസില്‍ നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിക്കപ്പെട്ടത്. ഇതോടെ വന്‍കിട കോഴി ഫാമുടമകള്‍ ഇറച്ചിക്കോഴിയുടെ വിലകുറച്ച് വളരെ വേഗത്തില്‍ വിറ്റു തീര്‍ക്കുകയാണ്. ഈ വിലക്കുറവ് മുതലെടുത്താണ് കേരളത്തിലേക്ക് കോഴിക്കടത്ത് നടത്തുന്നത്.
ഗുണ്ടില്‍പേട്ട, മാണ്ട്യ, മൈസൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെ വന്‍കിട ഫാമുകളില്‍ നിന്നുമാണ് വയനാട്ടിലേക്ക് കോഴിയെത്തുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 30 ലോഡോളം ഇറച്ചി കോഴി മുത്തങ്ങ വഴി ജില്ലയിലെത്തിയിട്ടുണ്ട്. യാതൊരു പരിശോധനയും കൂടാതെയാണ് ചെക്ക്‌പോസ്റ്റുകളില്‍ നിന്നും ഇവ കടത്തിവിടുന്നതെന്നും ആക്ഷേപമുണ്ട്. സംസ്ഥാനത്തേക്ക് കൊണ്ടു വരുന്ന പക്ഷിമൃഗാദികളെ രക്ത സാമ്പിളെടുത്ത് പരിശോധിക്കണമെന്ന ഉത്തരവുണ്ട്. എന്നാല്‍ മാമൂല് നല്‍കിയാല്‍ ഈ പരിശോധനകളില്‍ നിന്ന് രക്ഷപ്പെടാമെന്നുള്ളതും കോഴിക്കടത്തിന് കാരണമാകുന്നുണ്ട്.
കഴിഞ്ഞ ദിവസങ്ങളില്‍ കര്‍ണാടകയില്‍ 50 രൂപയാണ് കോഴിവില. കര്‍ണാടകയിലെ വിലക്കുറവ് കാരണം വ്യാപാരം കുറഞ്ഞ തമിഴിനാട്ടിലെ ഫാമുകളും കോഴിക്ക് വിലകുറച്ചിട്ടുണ്ട്.
എന്നാല്‍ കുറഞ്ഞ വിലയില്‍ കോഴി ലഭിച്ചിട്ടിട്ടും ജില്ലയിലെ മാര്‍ക്കറ്റുകളില്‍ ഉയര്‍ന്ന വിലക്കു തന്നെയാണ് കോഴി വില്‍ക്കുന്നത്. 150 രൂപ മുതല്‍ 200 രൂപ വരെ പലയിടങ്ങളിലും വില.
മുന്‍പ് കേരളത്തില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോഴികളെ കൊണ്ടുവന്ന ബോക്‌സുകള്‍ പോലും ഇതര സംസ്ഥാന ചെക്ക്‌പോസ്റ്റ് അധികൃതര്‍ കടത്തിവിട്ടിരുന്നില്ല. എന്നാല്‍ കേരളത്തിലേക്ക് കോഴി കടത്താന്‍ ചെക്ക് പോസ്റ്റുകളില്‍ ചില്ലറ നല്‍കിയാല്‍ മാത്രം മതിയെന്ന സ്ഥിതിയാണ് നിലവിലുള്ളത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബദല്‍ ഏകോപനത്തില്‍ സുര്‍ജിത്തിനൊപ്പം; ഇന്‍ഡ്യ സഖ്യത്തിന് കനത്ത നഷ്ടം

National
  •  3 months ago
No Image

 ബാങ്ക് അക്കൗണ്ടുകള്‍ സ്വിറ്റ്‌സര്‍ലന്റ് മരവിപ്പിച്ചു; അദാനിക്കെതിരെ പുതിയ വെളിപെടുത്തലുമായി ഹിന്‍ഡന്‍ബര്‍ഗ്, തള്ളി അദാനി ഗ്രൂപ്പ് 

National
  •  3 months ago
No Image

മിഷേല്‍ ഷാജിയുടെ മരണത്തില്‍ സി.ബി.ഐ അന്വേഷണമില്ല; ഹരജി തള്ളി ഹൈക്കോടതി

Kerala
  •  3 months ago
No Image

നിയമസഭാ കൈയ്യാങ്കളി: കോണ്‍ഗ്രസ് മുന്‍ എം.എല്‍.എമാര്‍ക്കെതിരായ കേസ് റദ്ദാക്കി ഹൈക്കോടതി

Kerala
  •  3 months ago
No Image

കെജ്‌രിവാളിന് ജാമ്യം, ജയില്‍മോചിതനാകും 

National
  •  3 months ago
No Image

അത്രയും പ്രിയപ്പെട്ട യെച്ചൂരിക്കായി; ബഹിഷ്‌കരണം അവസാനിപ്പിച്ച് ഇന്‍ഡിഗോയില്‍ ഇ.പി ഡല്‍ഹിയിലെത്തി

Kerala
  •  3 months ago
No Image

'രാജ്യത്തിന്റെ നിയമങ്ങള്‍ക്കു മേലാണ് ബുള്‍ഡോസര്‍ കയറ്റുന്നത്' ബുള്‍ഡോസര്‍ രാജിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രിം കോടതി

National
  •  3 months ago
No Image

മലപ്പുറത്ത് രണ്ട് ആദിവാസി കുട്ടികള്‍ വീട്ടിനകത്ത് മരിച്ച നിലയില്‍

Kerala
  •  3 months ago
No Image

നിലപാടുകളുടെ കാർക്കശ്യത്തിലും സൗമ്യതയുടെ ചെറുപുഞ്ചിരി

Kerala
  •  3 months ago
No Image

ആര്‍.എസ്.എസ് നേതാക്കളെ കണ്ടത് നിഷേധിക്കാതെ എ.ഡി.ജി.പി; അന്‍വറിന്റെ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയെന്നും മൊഴി

Kerala
  •  3 months ago