നായാട്ടു സംഘത്തിലെ യുവാവിന്റെ മരണം; അറസ്റ്റിലായ സുഹൃത്തുക്കള്‍ക്കെതിരേ നരഹത്യക്കു കേസ്
കോതമംഗലം: നായാട്ടു സംഘത്തിലെ യുവ എന്‍ജിനീയര്‍ വനത്തില്‍ മരണപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ സുഹൃത്തുക്കളെ സംഭവസ്ഥലമായ തട്ടേക്കാട് കൊണ്ടുവന്ന് തെളിവെടുപ്പു നടത്തി. പ്രതികള്‍ക്കെതിരേ നരഹത്യക്ക് കേസെടുത്തു.
തട്ടേക്കാട് പക്ഷിസങ്കേതത്തോട് ചേര്‍ന്നുള്ള വനത്തില്‍ കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് തട്ടേക്കാട് വഴുതനാപിള്ളില്‍ ടോണി മാത്യു കൊല്ലപ്പെട്ടത്. സുഹൃത്തുക്കളായ വടക്കേല്‍ ഷൈറ്റ്, ചെരുവിള പുത്തന്‍വീട്ടില്‍ അജീഷ് എന്നിവരെ കഴിഞ്ഞ ദിവസമാണ് പൊലിസ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിനു ശേഷം ഇന്നലെ തെളിവെടുപ്പിനായി തട്ടേക്കാട് കൊണ്ടുവരികയായിരുന്നു. സംഘത്തിലുണ്ടായിരുന്ന ഞായപ്പിള്ളി വട്ടപിള്ളി ബേസില്‍ പരുക്കേറ്റ് ചികിത്സയിലാണ്. ആശുപത്രി വിട്ടാല്‍ ഉടന്‍ ബേസിലിനെ അറസ്റ്റ് ചെയ്യുമെന്ന് പൊലിസ് അറിയിച്ചു.
കേസിന്റെ പ്രാഥമിക അന്വേഷണമാണ് നടക്കുന്നതെന്നും തുടര്‍ അന്വേഷണത്തിലൂടെ മാത്രമേ സംഭവത്തിലെ പൂര്‍ണവിവരങ്ങള്‍ വ്യക്തമാകുകയുള്ളൂവെന്നും മൂവാറ്റുപുഴ ഡി.വൈ.എസ്.പി.കെ.ബിജുമോന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."