വിജയാ ബാങ്കില്‍ പ്രൊബേഷനറി മാനേജര്‍
ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിജയ ബാങ്ക് പ്രൊബേഷനറി മാനേജര്‍, സെക്യൂരിറ്റി, രാജ്ഭാഷ, ലോ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂനിയര്‍ മാനേജര്‍ ഗ്രേഡ് സ്‌കെയില്‍ രണ്ടില്‍പെടുന്ന തസ്തികയാണിത്. ംംം.്ശഷമ്യമയമിസ.രീാ എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. ജനറല്‍, ഒ.ബി.സി. വിഭാഗക്കാര്‍ 600 രൂപയും എസ്.സി.,എസ്.ടി. വിഭാഗക്കാര്‍ 100 രൂപയും അപേക്ഷാഫീസ് അടയ്ക്കണം. ഓണ്‍ലൈനായി വേണം ഫീസ് അടയ്ക്കാന്‍.
ഓണ്‍ലൈന്‍ അപേക്ഷാഫോമില്‍ സ്‌കാന്‍ ചെയ്ത പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും കൈയൊപ്പും അപ്‌ലോഡ് ചെയ്യണം.
ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ പൂര്‍ത്തിയായാല്‍ അതിന്റെ പ്രിന്റൗട്ട് എടുത്ത് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ ഒട്ടിച്ച് പ്രായം, യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ജാതിസര്‍ട്ടിഫിക്കറ്റും (സംവരണ വിഭാഗക്കാര്‍ക്ക്) സഹിതം തപാലില്‍ അയയ്ക്കണം.
അപേക്ഷാ കവറിനു മുകളില്‍ Application for th-e post of PROB. MANAGER SECURITY PROB. MANAGER RAJBHA PROB. MANAGERLAW 201617 in Vijaya Bank എന്നു രേഖപ്പെടുത്തണം. അപേക്ഷകള്‍ സാധാരണ തപാലില്‍ മാത്രമേ അയയ്ക്കാവൂ.
വിലാസം: Vijiya Bank, P.O. Box No. 5136, G-PO. BANGALORE 560001
അപേക്ഷയുടെ പ്രിന്റൗട്ടും മറ്റു രേഖകളും തപാലില്‍ സ്വീകരിക്കുന്ന അവസാന തിയതി: ജനുവരി 20.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."