നോട്ട് അസാധുവാക്കാനുള്ള നിര്‍ദ്ദേശം സര്‍ക്കാരിന്റേതെന്ന് ആര്‍.ബി.ഐ
ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കാന്‍ റിസര്‍വ്ബാങ്കിന് നിര്‍ദ്ദേശം നല്‍കിയത് കേന്ദ്രസര്‍ക്കാരാണെന്ന് ആര്‍.ബി.ഐ. പാര്‍ലമെന്ററി പാനലിന് മുന്നില്‍ ആര്‍.ബി.ഐ സമര്‍പ്പിച്ച രേഖകളിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഭീകരരുടെ സാമ്പത്തിക ഇടപാടുകള്‍ തടയുന്നതിനും കള്ളപ്പണം ഇല്ലാതാക്കുന്നതിനും നോട്ടുകള്‍ അസാധുവാക്കുന്നതിനെ കുറിച്ച് നവംബര്‍ ഏഴിനാണ് സര്‍ക്കാര്‍ ഉപദേശം ചോദിച്ചതെന്ന് ആര്‍.ബി.എ സമര്‍പ്പിച്ച രേഖകളില്‍ പറയുന്നു.
കള്ള നോട്ട്, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള കള്ളപ്പണത്തിന്റെ വിനിയോഗം, കള്ളപ്പണം എന്നിവ തടയുന്നതിനായി 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിക്കുന്ന കാര്യം പരിഗണിക്കണമെന്ന് നവംബര്‍ ഏഴിനാണ് കേന്ദ്ര സര്‍ക്കാര്‍ റിസര്‍വ് ബാങ്കിനെ ഉപദേശിച്ചതെന്നാണ് കുറിപ്പില്‍ പറയുന്നത്. ഡിസംബര്‍ 22ന് വീരപ്പ് മൊയ്‌ലി അധ്യക്ഷനായ സമിതിക്ക് മുമ്പാകെയാണ് റിസര്‍വ് ബാങ്ക് രേഖകള്‍ സമര്‍പ്പിച്ചത്. ആര്‍ബിഐയുടെ നിര്‍ദേശപ്രകാരമാണ് നോട്ട് റദ്ദാക്കിയത് എന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ട്.
തൊട്ടടുത്ത ദിവസമായ നവംബര്‍ എട്ടിന് ഇതിനു അനുമതി നല്‍കുയായിരുന്നെന്നും ആര്‍.ബി.ഐ വ്യക്തമാക്കുന്നു.നവംബര്‍ എട്ടിന് രാത്രിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നോട്ട് പിന്‍വലിക്കല്‍ പ്രഖ്യാപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."