ഖത്തര്‍ മലയാളികള്‍ക്ക് മറക്കാനാവില്ല, ഉസ്താദിന്റെ വിനയം
ദോഹ: കോട്ടുമല ബാപ്പു മുസ്‌ലിയാരുടെ വിയോഗം ഖത്തറിലെ മലയാളികളെ ഏറെ വേദനിപ്പിച്ചു. കടമേരി റഹ്മാനിയാ കോളജിന്റെ പ്രിന്‍സിപ്പാളായി അദ്ദേഹം ചുമതലയേറ്റശേഷമാണ് കോളജിന്റെ മുഖ്യ സാമ്പത്തിക സ്രോതസ്സായ ഖത്തറില്‍ വിദേശികളില്‍ നല്ലൊരു ഭാഗം വരുന്ന കടമേരിയിലെയും പരിസരങ്ങളിലെയും ജനങ്ങളുമായി അദ്ദേഹം അഭേദ്യമായ ബന്ധം സ്ഥാപിച്ചതും ഖത്തര്‍ സന്ദര്‍ശിക്കാനിടയായതും.
ആദ്യ സന്ദര്‍ശനം തന്റെ പിതാവിന്റെ പേരില്‍ സ്വന്തം വീട്ടിനടുത്ത് ഒരു ഇസ്‌ലാമിക് കോംപ്ലക്‌സ് സ്ഥാപിക്കാനും, കടമേരി ജുമാമസ്ജിദ് പുനരുദ്ധരിക്കാനുമുള്ള ഉദ്ദേശത്തോടെയായിരുന്നു. താന്‍ വന്ന രണ്ടു പരിപാടികളും വിജയിപ്പിച്ചു വളരരെ സന്തോഷത്തോടെയാണദ്ദേഹം ദോഹയില്‍ നിന്നും തിരിച്ചുപോയത്.
കടമേരി കോളജ് പ്രിന്‍സിപ്പാള്‍ എന്നതിലുപരി നാട്ടിലെ എല്ലാ സാമൂഹ്യ പ്രശ്‌നങ്ങളിലും അദ്ദേഹം ഇടപെട്ടിരുന്നുവെന്നു മാത്രമല്ല, പല പ്രശ്‌നങ്ങളിലും അന്തിമവാക്ക് അദ്ദേഹത്തിന്റേതായിരുന്നു. പള്ളി കമ്മിറ്റിയിലായാലും മഹല്ലു പ്രശ്‌നങ്ങളിലായാലും മദ്രസാ പ്രശ്‌നങ്ങളിലായാലും എല്ലാം ബാപ്പു മുസ്‌ല്യാരുടെ ഉപദേശങ്ങള്‍ക്കായിരുന്നു മുന്‍തുക്കം.
ബാപ്പു മുസ്‌ല്യാരുടെ ഖത്തര്‍ സന്ദര്‍ശനവേളയില്‍ ഖത്തര്‍ കമ്മിറ്റി നല്‍കിയ സ്വീകരണത്തില്‍ അദ്ദേഹം ചെയ്ത പ്രസംഗം പോലും പഴയകാല മലയാളികളിന്നും ഓര്‍ക്കുന്നുണ്ട്. രണ്ടാം തവണ അദ്ദേഹം ഖത്തറില്‍ നന്ദര്‍ശിച്ചത് ആദ്യത്തെ സന്ദര്‍ശന വിജയത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് കോട്ടുമല കോംപ്ലക്‌സിനും കടമേരി കോളജിന്നും സംയുക്തമായി ഫണ്ട് കണ്ടത്താലുള്ള ലക്ഷ്യത്തോടെയായിരുന്നു.
മണ്ണാര്‍ക്കാടിനടുത്തു പൂഞ്ചോല എസ്‌റ്റേറ്റ് ഒരു സ്ഥിരം വരുമാനം എന്ന ലക്ഷ്യത്തോടെ വന്ന അദ്ദേഹം പുതിയൊരു രീതിയിലായിുന്നു ഫണ്ട് ശേഖരിച്ചത്. ഒരു നിശ്ചിത സെന്റിനു ഇത്ര റിയാല്‍ ഒരാള്‍ എന്ന പരിപാടിയിലുടെ വന്‍ തുക ശേഖരിക്കാനും എസ്‌റ്റേറ്റ് സ്ഥാപനങ്ങള്‍ക്കു സ്വന്തമാക്കാനും കഴിഞ്ഞത് ആ സന്ദര്‍ശനവേളയിലായിരുന്നു.
അന്നു ഹോട്ടലുകളൊന്നും അധികമില്ലാത്ത കാലത്ത് സാധാരണക്കാര്‍ താമസിക്കുന്ന റൂമില്‍ അദ്ദേഹത്തെ താമസിപ്പിക്കുമ്പോള്‍ റൂമിലുള്ളവര്‍ക്കു ആശങ്കയായിരുന്നു, ഇത്ര വലിയ പണ്ഡിതനെ എങ്ങിനെയാണ് കൈകാര്യം ചെയ്യുകയെന്ന്. പക്ഷേ മണിക്കുറുകള്‍ക്കകം തന്നെ അദ്ദേഹം മുറിയില്‍ തങ്ങളിലൊരുവനായി മാറി തങ്ങളുടെ ആശങ്കകള്‍ അകറ്റിയതായി കടമേരി കോളജ് ഖത്തര്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി പുത്തലത്ത് അമ്മദ് ഓര്‍ക്കുന്നു. അദ്ദേഹത്തിന്റെ വിനയവും പെരുമാറ്റവും തങ്ങളെ വല്ലാതെ ആകര്‍ഷിച്ചുവെന്നും മുറിയിലുണ്ടായിരുന്ന മറ്റുള്ളവര്‍ ഓര്‍ക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."