അംഗപരിമിതര്‍ക്ക് ഏകീകൃത സര്‍ട്ടിഫിക്കറ്റ് ഉടനെന്ന് കേന്ദ്ര ചീഫ് കമ്മിഷണര്‍
തിരുവനന്തപുരം: അംഗപരിമിതര്‍ക്കു രാജ്യത്ത് ഏകീകൃത ഡിസെബിലിറ്റി സര്‍ട്ടിഫിക്കറ്റ് (യു.ഡി.ഐ.ഡി) നല്‍കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി ഇതിനായുള്ള സെന്‍ട്രല്‍ ചീഫ് കമ്മിഷണര്‍ ഡോ. കമലേഷ് കുമാര്‍ പാണ്ഡേ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കുന്ന 14 സംസ്ഥാനങ്ങളില്‍ കേരളവും ഉള്‍പ്പെടുന്നതായി അദ്ദേഹം അറിയിച്ചു. നിലവില്‍ ഓരോ സംസ്ഥാനത്തിലും വ്യത്യസ്ത സര്‍ട്ടിഫിക്കറ്റുകള്‍ വേണ്ടിവരുന്നതു ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. പുതിയ യു.ഡി.ഐ.ഡി (യൂണിക്ക് ഡിസെബിലിറ്റി ഐഡന്റിറ്റി കാര്‍ഡ്) ആധാറുമായി ബന്ധിപ്പിക്കുന്നതിനാല്‍ പട്ടികയില്‍ ഇരട്ടിപ്പുകള്‍ ഒഴിവാകും.
അംഗപരിമിതരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള പുതിയ ആക്ട് പാര്‍ലമെന്റില്‍ പാസായിട്ടുണ്ട്. ഇത് ഏപ്രിലോടെ പ്രാബല്യത്തിലാകും. പുതിയ ആക്ട് പ്രകാരം നിലവില്‍ ഏഴു മാത്രമായിരുന്ന അംഗപരിമിതരുടെ വിഭാഗങ്ങള്‍ 21 ആയി ഉയരും. സര്‍ക്കാരിന് ആവശ്യമെങ്കില്‍ പുതിയൊരു വിഭാഗം ഉള്‍പ്പെടുത്താനും സാഹചര്യമുണ്ടാകും. ജോലി സംവരണം നിലവിലുള്ള മൂന്നു ശതമാനത്തില്‍ നിന്ന് നാലിലേക്ക് ഉയരും.
അംഗപരിമിതരെ ലക്ഷ്യമിട്ടുള്ള അക്‌സസിബിള്‍ ഇന്ത്യ കാംപയിനിലേക്ക് 50 നഗരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ തെരഞ്ഞെടുത്തതില്‍ തിരുവനന്തപുരവും കൊച്ചിയും ഉള്‍പ്പെടുന്നുണ്ട്. ഈ നഗരങ്ങളില്‍ 100 കെട്ടിടങ്ങളിലെങ്കിലും അംഗപരിമിത സൗഹൃദ സൗകര്യങ്ങള്‍ നിര്‍ബന്ധമായി ഒരുക്കണമെന്നും അദ്ദേഹം പറഞ്ഞു.
അംഗപരിമിതരുടെ ക്ഷേമം സംബന്ധിച്ചു നൂതനമായ പദ്ധതികള്‍ കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ഈ പദ്ധതികള്‍ സംസ്ഥാനങ്ങളില്‍ നടപ്പാക്കാന്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
1995ലെ അംഗപരിമിതരുടെ അവകാശ സംരക്ഷണ നിയമത്തിന്റെ നടപ്പാക്കല്‍ സംബന്ധിച്ച അവലോകനത്തിനാണ് ചീഫ് കമ്മിഷണര്‍ കേരളത്തിലെത്തിയത്.
വിവിധ വകുപ്പു മേധാവികളുമായും സംഘടനാപ്രതിനിധികളുമായും സാമൂഹ്യപ്രവര്‍ത്തകരുമായും അദ്ദേഹം ആശയവിനിമയം നടത്തി.
തുടര്‍ന്ന് ചീഫ് സെക്രട്ടറിയെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി കേരളത്തിലെ സ്ഥിതിഗതികള്‍ മനസിലാക്കുകയും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു.
അംഗപരിമിതര്‍ക്കായി കൂടുതല്‍ പരിശീലനകേന്ദ്രങ്ങള്‍ ആരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡെപ്യൂട്ടി കമ്മിഷണര്‍ ഡോ. സഞ്ജയ്കാന്ത് പ്രസാദ്, അംഗപരിമിതര്‍ക്കായുള്ള സംസ്ഥാന കമ്മിഷണറേറ്റ് ഉദ്യോഗസ്ഥര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."