ഒബാമയുടെ വിടവാങ്ങല്‍ പ്രസംഗം ഇന്ന്
ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയുടെ വിടവാങ്ങള്‍ പ്രസംഗം ഇന്ന്.
ചിക്കാഗോയിലാണ് പ്രസംഗം നടക്കുക. ഇന്ത്യന്‍ സമയം രാവിലെ 7.30 നാണ് വിടവാങ്ങല്‍ പ്രസംഗം. ഡൊണാള്‍ഡ് ട്രംപിന്റെ അപ്രതീക്ഷിത വിജയത്തില്‍ നിരാശരായ പ്രവര്‍ത്തകരെ ഉണര്ത്താന്കൂടി ഉദ്ദേശിച്ചുള്ളതാകും ഒബാമയുടെ വിടവാങ്ങല്‍ പ്രസംഗമെന്നാണ് വിവരം.
എട്ട് വര്‍ഷം മുന്‍പ് ബരാക്ക് ഒബാമ അമേരിക്കന്‍ പ്രസിഡന്റായി സ്ഥാനാരോഹണം നടത്തിയ ദിവസം എത്തിച്ചേര്ന്നത്രയും ജനക്കൂട്ടത്തെ ഇന്നും പ്രതീക്ഷിക്കുന്നുണ്ട്. രാജ്യത്തിന്റെ പ്രഥമ വനിത മിഷേല്‍ ഒബാമ, വൈസ് പ്രസിഡന്റ് ജോ ബൈഡന്, അദ്ദേഹത്തിന്റെ ഭാര്യ ജില് ബൈഡന് എന്നിവരും ഒബാമയെ അനുഗമിക്കുന്നുണ്ട്. രാജ്യം ഏതു രീതിയില്‍ മുന്നോട്ടു പോകണമെന്നതു സംബന്ധിച്ച് ഒബാമയുടെ കാഴ്ചപ്പാടുകളാവും പ്രസംഗത്തിലുണ്ടാവുകയെന്ന് ഒബാമയുടെ പ്രസംഗം എഴുതിയ കോഡി കീനാന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."