HOME
DETAILS
MAL
അഫ്ഗാനില്‍ ഇരട്ട ബോംബ് സ്ഫോടനം; 30 മരണം
backup
January 10 2017 | 19:01 PM
കാബൂള്‍: അഫ്ഗാന് പാര്‍ലമെന്റിന് സമീപത്തുണ്ടായ ഇരട്ട ബോംബ് സ്ഫോടനങ്ങളില്‍ 30 പേര് കൊല്ലപ്പെട്ടു. 80 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
രണ്ട് ചാവേറുകളാണ് ബോംബ് സ്ഫോടനം നടത്തിയത്. സിവിലിയന്മാരും പാര്‍ലമെന്റ് ജീവനക്കാരുമാണ് മരിച്ചവരിലും പരുക്കേറ്റവരിലും ഏറെയെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തിന്റെ ഉത്തരവാദിത്തം താലിബാന് ഏറ്റെടുത്തിട്ടുണ്ട്.
70 പേര് കൊല്ലപ്പെട്ടെന്നാണ് താലിബാന് വ്യക്തമാക്കിയത്. അഫ്ഗാന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച മിനിബസ്സായിരുന്നു ലക്ഷ്യമെന്നും താലിബാന് കേന്ദ്രങ്ങള്‍ അറിയിച്ചു. അഫ്ഗാന് പാര്‍ലമെന്റിന് നേരെ താലിബാന് ഇതിന് മുന്‍പും ആക്രമണങ്ങള്‍ നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."