മാനേജ്മെന്റ് അസോസിയേഷന് ഓഫിസ് കെ.എസ്.യു പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു
കൊച്ചി: സ്വാശ്രയ എന്‍ജിനീയറിങ് മാനേജ്മെന്റ് അസോസിയേഷന്റെ കൊച്ചിയിലെ ഓഫിസ് കെ.എസ്.യു പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു. പാമ്പാടി നെഹ്റു കോളജ് പ്രശ്നത്തില്‍ കെ.എസ്.യു നടത്തിയ പ്രതിഷേധ മാര്‍ച്ചാണ് അക്രമാസക്തമായത്. ഓഫിസിന്റെ ജനാലകളും ഫര്‍ണിച്ചറും മറ്റും പ്രവര്‍ത്തകര്‍ തകര്‍ത്തു. പൊലിസ് ബലം പ്രയോഗിച്ചാണ് ഇവരെ നീക്കം ചെയ്തത്.
പാമ്പാടി നെഹ്റു കോളജില്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവം ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത മാനേജ്മെന്റ് അസോസിയേഷന് യോഗം നടക്കവെയാണു കെ.എസ്.യു പ്രവര്‍ത്തകര്‍ ജില്ലാ പ്രസിഡന്റ് ടിറ്റോ ആന്റണി, സംസ്ഥാന ജനറല്‍ സെക്രട്ടറി പി.വൈ.ഷാജഹാന്, ജില്ലാ സെക്രട്ടറി കെ.സേതുരാജ് എന്നിവരുടെ നേതൃത്വത്തില്‍ പ്രകടനമായി എത്തിയത്. പ്രകോപിതരായ പ്രവര്‍ത്തകര്‍ ഓഫിസ് വളപ്പിലുണ്ടായിരുന്ന ചെടിച്ചട്ടികള്‍ നശിപ്പിക്കുകയും ജനല്‍ചില്ലുകള്‍ അടിച്ചു തകര്‍ക്കുകയുമായിരുന്നു.
കണ്ണില്‍ കണ്ടതെല്ലാം അടിച്ചു തകര്‍ത്ത പ്രവര്‍ത്തകര്‍ ജിഷ്ണുവിന്റെ മരണത്തിനുത്തരവാദികളായ കോളജ് മാനേജ്മെന്റിനെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ടു. മാര്‍ച്ച് ഡി.സി.സി ജനറല്‍ സെക്രട്ടറി ആര്.കെ സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."