പട്ടയം ഒച്ചിഴയും വേഗത്തില്‍; മാനം നോക്കി ഭൂഉടമകള്‍
ശ്രീകണ്ഠപുരം: മലയോരത്ത് സ്വന്തം ഭൂമിക്ക് പട്ടയം ലഭിക്കാതെ ചെറുകിട സ്ഥല ഉടമകള്‍ വലയുന്നു. വര്‍ഷങ്ങളായി നികുതിയും കൈവശാവകാശ സര്‍ട്ടിഫിക്കറ്റുമൊക്കെയുണ്ടായിട്ടും സ്വന്തം കിടപ്പാടത്തിനും ഇത്തിരി കൃഷി ഭൂമിക്കും പട്ടയമില്ലാതെ നിരവധി കുടുംബങ്ങള്‍ വലയുകയാണ്. നിരവധി പേരുടെ ജീവിതമാണ് സര്‍ക്കാര്‍ ഫയലുകളിലെ ചുവപ്പുനാടയില്‍ കുരുങ്ങികിടക്കുന്നത്. ജില്ലയിലെ 68 വില്ലേജുകള്‍ക്ക് പട്ടയത്തിന് അപേക്ഷിക്കേണ്ടത് പയ്യന്നൂര്‍ ലാന്റ് ട്രൈബ്യൂണലിലാണ്.
അപേക്ഷകള്‍ വ്യക്തികളായും ഏജന്റ് മുഖേനയും സമര്‍പ്പിക്കാറുണ്ട്. അപക്ഷ നല്‍കിയാല്‍ റവന്യൂ ഇന്‍സ്‌പെക്ടറുടെ സ്ഥല സന്ദര്‍ശനമടക്കം കഴിഞ്ഞു അദാലത്തിന് വിളിപ്പിച്ചാണ് തീരുമാനമെടുക്കുക.
എന്നാല്‍ വര്‍ഷങ്ങളായി അപേക്ഷ നല്‍കി കാത്തിരിക്കുന്ന നിരവധി പേരാണ് മലയോരത്തുള്ളത്. കാഞ്ഞിരക്കൊല്ലി സ്വദേശി 2010ല്‍ തന്റെ ഒരേക്കറില്‍ താഴെയുള്ള സ്ഥലത്തിന് പട്ടയത്തിന് അപേക്ഷിച്ചിട്ടും ഇതുവരെ കിട്ടിയിട്ടില്ല.
താലൂക്ക് ആസ്ഥാനത്ത് തഹസില്‍ദാര്‍ ഇടയ്ക്കിടെ മാറുന്നതാണ് സ്ഥലമുടമകള്‍ക്കു വിനയാകുന്നത്.
ഭവന നിര്‍മാണം, വിവാഹം, അടിയന്തിര ചികിത്സ തുടങ്ങിയ അത്യാവശ്യങ്ങള്‍ക്കു ബാങ്ക് വഴി വായ്പ ലഭിക്കണമെങ്കില്‍ പട്ടയം അത്യാവശ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."