HOME
DETAILS
MAL
ധനകാര്യസ്ഥാപനത്തിനെതിരേ കേസ്
backup
January 14 2017 | 01:01 AM
വെള്ളറട: സ്വകാര്യ ധനകാര്യസ്ഥാപനം പൂട്ടമി ഉടമ മുങ്ങിയ സംഭവത്തില്‍ പൊലിസ് കേസെടുത്തു. ദിവസങ്ങള്‍ക്കുമുമ്പാണ് വെള്ളറടയ്ക്കു സമീപത്തെ ക്യാപ്പിറ്റല്‍ ധനകാര്യ സ്ഥാപനം പൂട്ടമി ഉടമ മുങ്ങിയത്. കുടപ്പനമൂട് സ്വദേശി സജിയുടെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. 500ലേറെ പേരുടെ നിക്ഷേപങ്ങളും സ്വര്‍ണവും നഷ്ടപ്പെട്ടു. ഉടമ ഗള്‍ഫിലേക്കു കടന്നതായാണ് സൂചന. നിക്ഷേപകര്‍ വെള്ളറട പൊലിസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ എസ്.ഐ അമീര്സിങ് നായകത്തിന്റെ നേതൃത്വത്തില്‍ സ്ഥാപനത്തിലെത്തി പൊലിസ് തെളിവെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."