HOME
DETAILS
MAL
ഓവുചാലിന്റെ സ്ലാബുകള്‍ തകര്‍ന്നു
backup
January 14 2017 | 03:01 AM
തേഞ്ഞിപ്പലം: ഓവു ചാലിന്റെ സ്ലാബുകള്‍ തകര്‍ന്നത് മൂലം കാല് നടയാത്രക്കാര്‍ ദുരിതത്തിലായി. താഴെചേളാരി അങ്ങാടിയില്‍ ഓട്ടോറിക്ഷകള്‍ നിര്‍ത്തിയിടുന്ന സ്ഥലത്താണ് ഓവുചാലിന്റെ സ്ലാബുകള്‍ തകര്‍ന്നു വീണത്. മൂന്ന് സ്ലാബുകളാണ് നടു പൊട്ടി ഓവുചാലിലേക്ക് പതിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം റോഡ് വീതി കൂട്ടി നവീകരിച്ചിരുന്നെങ്കിലും ഓവുചാലിന്റെ മുകളില്‍ സ്ഥാപിച്ച സ്ലാബുകള്‍ പല സ്ഥലത്തും പഴയത് തന്നെ നിലനിര്‍ത്തുകയായിരുന്നു. കാലപ്പഴക്കം കാരണം കമ്പി ദ്രവിച്ചിതാകാം സ്ലാബുകളുടെ തകര്‍ച്ചയ്ക്ക് കാരണം. സ്ലാബ്ലുകള് തകര്‍ന്ന് വീണതോടെ ഓട്ടോറിക്ഷകള്‍ക്കും പാര്‍ക്കിംഗിന് വേറെ സ്ഥലം നോക്കണം. കാല് നടയാത്രക്കാരും കുഴങ്ങിയ മട്ടാണ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."