മൂന്ന് കേസുകളില്‍ പുനരന്വേഷണം നടത്താന്‍ ഉത്തരവ്
താമരശേരി : സംസ്ഥാന പട്ടികജാതി പട്ടിക വര്‍ഗ കമ്മിഷന്‍ താമരശേരിയില്‍ സിറ്റിംഗ് നടത്തി. കോഴിക്കോട് , വയനാട് ജില്ലകളിലെ പരാതി പരിഹാരത്തിനുള്ള സിറ്റിങാണ് ഇന്നലെ രാവിലെ 11 മുതല്‍ താമരശേരി ഗസ്റ്റ് ഹൗസില്‍ നടന്നത്. ചെയര്‍മാന്‍ റിട്ട: ജഡ്ജ് പി.എന്‍.വിജയകുമാര്‍, കമ്മിഷന്‍ അംഗം കെ.കെ മനോജ് എന്നിവരാണ് സിറ്റിങിന് നേതൃത്വം നല്‍കിയത്.
വയനാട് ,കോഴിക്കോട് , മലപ്പുറം ജില്ലകളില്‍ നിന്നായി 45 കേസുകളാണ് അദാലത്തില്‍ ഉള്‍പ്പെടുത്തിയത്. കേസുമായി ബന്ധപ്പെട്ട്. പട്ടികജാതി പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് ഡയറക്ടര്‍ അലി അഷ്‌കര്‍ പാഷ, കോഴിക്കോട് ജില്ലാ പട്ടികജാതി പട്ടികവര്‍ഗ ഓഫിസര്‍ എ.കെ രഘുനാഥ്, ജില്ലാ പൊലിസ് മേധാവിക്കുവേണ്ടി ഡിവൈ.എസ്.പി വി.പി സുരേന്ദ്രന്‍, ഡി.എം.ഒ ജിനോഷ് എന്നിവര്‍ സിറ്റിങില്‍ പങ്കെടുത്തു.
2015 സെപറ്റംബറില്‍ വയനാട് ജില്ലയിലെ മാനന്തവാടി കായലുംപാറ നാല് സെന്റ് കോളനിയിലെ താമസക്കാരിയായ പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ പെട്ട അനിത എന്ന യുവതിയുടെ പ്രസവത്തിനിടെ ആശുപത്രി അധികൃതരുടെ അനാസ്ഥ കാരണം മൂന്ന് കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് കമ്മിഷന്‍ സ്വമേധയാ എടുത്ത കേസില്‍ വിധിപറഞ്ഞു. ഈ കേസില്‍ ആരോഗ്യ വകുപ്പിന് വേണ്ടണ്ടി ഡി.എം.ഒ ജിനോഷ്,വയനാട് ജില്ലാ പട്ടിക ജാതി പട്ടിക വര്‍ഗ ഓഫിസര്‍ ബഷീര്‍ എന്നിവരും ഹരജി ഭാഗത്തിന് വേണ്ടണ്ടി യുവതിയുടെ ഭര്‍ത്താവ് ഇ.പി കൃഷ്ണനും ഹാജരായി. ഈ സംഭവത്തില്‍ പ്രതികള്‍ക്കെതിരെ ക്രിമിനല്‍കേസ് എടുത്ത് വീണ്ടണ്ടും അന്വേഷണം നടത്താനും അനിതക്ക് സര്‍ക്കാര്‍ സര്‍വിസില്‍ ജോലി നല്‍കാനും കമ്മിഷന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു.
അതേപോലെ 2015 മെയില്‍ വേനപ്പാറ വാളാട് കൃഷ്ണന്റെ മകന്‍ മിഥുന്‍ (25) തൊട്ടടുത്ത് താമസിക്കുന്ന സ്ത്രീയുടെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെണ്ടത്തിയ സംഭവത്തില്‍ ദുരൂഹതയുണ്ടെണ്ടന്ന പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പുനരന്വേഷണം നടത്താനും കമ്മിഷന്‍ ഉത്തരവിട്ടു.
നിലമ്പൂര്‍ ചാലിയാര്‍ പഞ്ചായത്തിലെ പെരുവമ്പടം ആദിവാസി കോളനിയിലെ ബധിരനും മൂകനുമായ വെളുത്ത എന്ന യുവാവിനെ 3 വീട്ടുകാര്‍ ചേര്‍ന്ന് കെട്ടിയിട്ടു അടിമപ്പണിചെയ്യിച്ചു എന്ന പരാതിയെ കുറിച്ച് സമഗ്രാന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാനും കമ്മിഷന്‍ ഉത്തരവിട്ടു . വൈകുന്നേരം 5 മണിയോടെയാണ് സിറ്റിംങ് അവസാനിച്ചത്. വ്യാഴാഴ്ച്ച കോഴിക്കോട് പേരാമ്പ്രയിലും അദാലത്ത് നടത്തിയിരുന്നു. അസിസ്റ്റന്റ് രജിസ്ട്രാര്‍ വി.എ സ്റ്റീഫന്‍, അസിസ്റ്റന്റ് സെക്ഷന്‍ ഓഫിസര്‍ വി വിനോദ്, അസിസ്റ്റന്റുമാരായ രഞ്ജിത്ത്, എസ്. സനില്‍, ക്ലാര്‍ക്കുമാരായ റോയ്, സുമേഷ്, ഓഫിസ് അസിസ്റ്റന്റ് പ്രദീപന്‍ എന്നിവര്‍ കമ്മിഷന്‍ സംഘത്തിലുണ്ടണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."