റഷ്യക്കെതിരായ ഉപരോധം പിന്‍വലിക്കുമെന്നു ട്രംപ്
വാഷിങ്ടണ്‍: അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ നടന്ന സൈബര്‍ ആക്രമണവുമായി ബന്ധപ്പെട്ട് റഷ്യക്കെതിരേ ഒബാമ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിച്ചേക്കുമെന്ന് നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ഹിലരി ക്ലിന്റനെ പരാജയപ്പെടുത്താന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിന്‍ ഇടപെട്ടെന്ന് വ്യക്തമായതിന്റെ അടിസ്ഥാനത്തിലായിരുന്നു ഉപരോധം ഏര്‍പ്പെടുത്തിയത്.
റഷ്യ ഒരു രാജ്യം മാത്രമല്ല ഇത്തരത്തില്‍ പ്രവര്‍ത്തിച്ചതെന്ന ട്രംപിന്റെ അഭിപ്രായം അമേരിക്കയില്‍ ഏറെ ചര്‍ച്ചയായിരുന്നു.
ചൈനയുമായുള്ള അമേരിക്കന്‍ ബന്ധത്തില്‍ കാതലായ മറ്റത്തിന് ഇടവരുത്തുന്ന ഏക ചൈനാ നയത്തെ എതിര്‍ക്കുമെന്ന സൂചനയും ട്രംപ് നല്‍കിയിട്ടുണ്ട്. ഫലത്തില്‍ ചൈനയില്‍ നിന്ന് അകലുന്നതും റഷ്യയോട് കൂടുതല്‍ അടുക്കുന്നതുമായ ഒരു വിദേശനയമായിരിക്കും ട്രംപ് പിന്തുടരുകയെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.
തീവ്രവാദത്തിനെതിരായ അമേരിക്കയുടെ പോരാട്ടത്തില്‍ റഷ്യന്‍ നിലപാട് സഹായകരമാണെന്ന് തെളിയുന്ന മുറയ്ക്കാവും ബന്ധം കൂടുതല്‍ ദൃഢമാക്കാന്‍ നടപടി സ്വീകരിക്കുകയെന്നും ഡൊണാള്‍ഡ് ട്രംപ് സൂചന നല്‍കിയതായി വാര്‍ത്ത പുറത്തുവിട്ട വാള്‍ സ്ട്രീറ്റ് ജേണല്‍ വ്യക്തമാക്കി. ഇതുവരെയും തായ്‌വാന്‍ ചൈനയുടെ അവിഭാജ്യ ഘടകമാണെന്ന നിലപാടില്‍ ഊന്നിയായിരുന്നു അമേരിക്കന്‍ വിദേശനയം.
ഈ അവസ്ഥയാണ് ട്രംപ് യുഗത്തില്‍ മാറ്റംവരിക. ചൈനക്ക് ഇക്കാര്യത്തില്‍ യാതൊരു ഉറപ്പും നല്‍കാന്‍ പ്രതിബദ്ധതയില്ലെന്നും നിയുക്ത പ്രസിഡന്റ് സൂചന നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."