കാലിന് മുറിവേറ്റ മോഴയാനക്ക് ചികിത്സ നല്‍കി
നായ്ക്കട്ടി: പരുക്കേറ്റ മോഴയാനക്ക് ചികിത്സ നല്‍കി. കേരള-തമിഴ്‌നാട് അതിര്‍ത്തിയായ പാട്ടവയല്‍ ചന്ദനംചിറയില്‍ കണ്ടെത്തിയ മോഴയാനക്കാണ് കേരള വനംവകുപ്പ് ചികിത്സ നല്‍കിയത്.
ഡോ. അരുണ്‍സകരിയ ചികിതസക്ക് നേതൃത്വം നല്‍കി. ആനക്ക്് പിന്‍ഭാഗത്ത് രണ്ട് കാലുകളിലും മുറിവേറ്റിട്ടുണ്ട്. ആനകള്‍ തമ്മില്‍ നടന്ന സംഘട്ടനത്തിലാവാം മുറിവേറ്റതെന്നാണ് വനംവകുപ്പ് അനുമാനിക്കുന്നത്. ചന്ദനംചിറയില്‍ ജനവാസ കേന്ദ്രത്തിലും കൃഷിയിടത്തിലും ഇറങ്ങിയ ആന കൃഷിനാശവും വരുത്തിയിരുന്നു. ഇതേത്തുടര്‍ന്ന് നാട്ടുകാര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് ബിദര്‍ക്കാട് ഫോറസ്റ്റര്‍ മോഹന്‍കുമാര്‍, ഗാര്‍ഡ് രാമചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി ആനയെ തുരത്തിയോടിച്ചതാണ്. ഈ ആനയാണ് പിന്നീട് കേരളത്തിലെ നൂല്‍പ്പുഴ വനത്തില്‍ എത്തിയത്. മയക്കിയതിന് ശേഷമകണ് ആനക്ക് ചികിത്സ നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."