സെക്രട്ടറിയുടെ അഭാവം വട്ടംകുളത്തെ വലക്കുന്നു; പ്രതിപക്ഷം സമരരംഗത്തേക്ക്
എടപ്പാള്‍: വട്ടംകുളം ഗ്രാമപഞ്ചായത്തില്‍ സെക്രട്ടറിയില്ലാത്തത് ജനങ്ങളെ വലക്കുന്നു.
ജനന മരണ സര്‍ട്ടിഫിക്കറ്റുകള്‍ ഉള്‍പ്പടെയുള്ള രേഖകള്‍ ലഭിക്കാതെ ജനങ്ങള്‍ ബുദ്ധിമുട്ടുകയാണ്.
പ്രശ്‌നത്തിന് ഉടന്‍ പരിഹാരം കണ്ടണ്ടില്ലെങ്കില്‍ പ്രത്യക്ഷ സമരരംഗത്തിറങ്ങുമെന്ന് പ്രതിപക്ഷം മുന്നറിയിപ്പ് നല്‍കി.നൂറു കണക്കിന് ജനങ്ങള്‍ ആശ്രയിക്കുന്ന പഞ്ചായത്തില്‍ സെക്രട്ടറിയില്ലാത്തത് ജനങ്ങളെ ബുദ്ധിമുട്ടിലാഴ്ത്തിയിരിക്കുകയാണ്.
നിലവില്‍ സെക്രട്ടറിയെ നിയമിച്ചതായി ഉത്തരവിറക്കിയിട്ടുണ്ടെണ്ടങ്കിലും ഇതുവരെ അദേഹം ചുമതല ഏറ്റെടുത്തിട്ടില്ല. സെക്രട്ടറി ഇല്ലാത്തതിനാല്‍ പഞ്ചായത്തില്‍ പദ്ധതി നിര്‍വഹണംപോലും തടസപെടുന്നതായും പ്രതിപക്ഷം ആരോപിച്ചു.
തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയുടെ മണ്ഡലത്തിലെ പഞ്ചായത്തില്‍ സെക്രട്ടറിയെ നിയമിക്കാത്തതിലും ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാത്തതിലും പ്രതിഷേധിച്ച് ശക്തമായ സമരത്തിനൊരുങ്ങുകയാണ് പ്രതിപക്ഷം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."