അറുപതാണ്ടുകള്‍ക്കു ശേഷം അനുവാദത്തിനായി ശാന്തിഗിരിയില്‍
പോത്തന്‍കോട്: ശിവപ്രതിഷ്ഠ കഴിഞ്ഞ് അറുപതാണ്ടുകള്‍ പിന്നിട്ടിരിക്കുകയാണ് വെള്ളറട ലോകനാഥ ക്ഷേത്രം. അരുവിപ്പുറത്ത് ധ്യാനവും പ്രാര്‍ത്ഥനയുമായി കഴിഞ്ഞിരുന്ന സമയത്താണ് നവജ്യോതി ശ്രീകരുണാകരഗുരുവിനെ സ്വീകരിച്ച് ക്ഷേത്രത്തില്‍ കൊണ്ടുപോയതും അവിടെ ശിവപ്രതിഷ്ഠ നടത്തുകയും ചെയ്തത്. അനധികൃതമായി കൈയേറിയ ഭൂമിയിലാണ് നാട്ടുകാരുടെ ഇടപെടല്‍ മൂലം ക്ഷേത്ര നിര്‍മാണം സാധ്യമായത്. ഈയിടെ ദേവപ്രശ്‌നം നടത്തിയ സമയത്ത് ക്ഷേത്രത്തില്‍ ഐശ്വര്യം കൂടുതല്‍ സാധിതമാകണമെങ്കില്‍ മുടങ്ങിക്കിടക്കുന്ന തന്ത്രി സ്ഥാനം പുനസ്ഥാപിക്കണമെന്നും പുതിയ തന്ത്രിയെ സ്വീകരിച്ചാനയിച്ച് പ്രദേശത്തുള്ള ഭക്തന്‍മാരെ വിളിച്ചുകൂറ്റി വിളംബരം നടത്തണമെന്നും പ്രശ്‌നവിധി പ്രകാരം തെളിഞ്ഞു.
ഗുരുദേവ സ്ഥാനീയനായ ഒരു മഹാ ഋഷിയാല്‍ സ്ഥാപിതമായ ക്ഷേത്രത്തിന് ആചാര്യ സമാധിക്കു ശേഷം പൂജാദികാര്യങ്ങളുള്‍പ്പെടെ വിഘ്‌നം വന്നതായി തെളിഞ്ഞു. ക്ഷേത്ര പ്രതിഷ്ഠ നടത്തിയ ഗുരുസവിധത്തില്‍ നിന്നും സമര്‍പ്പണ പ്രാര്‍ത്ഥന നടത്തി അനുവാദം വാങ്ങിവേണം നിയുക്ത തന്ത്രിയെ കാണേണ്ടത് എന്ന് പ്രശ്‌നവശാല്‍ തെളിഞ്ഞു. അതിന്‍പ്രകാരം ക്ഷേത്ര ഭാരവാഹികള്‍ പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തില്‍ എത്തി ഗുരുസന്നിധിയില്‍ പ്രാര്‍ത്ഥന നടത്തി പുതിയ കര്‍മങ്ങള്‍ക്കുള്ള അനുവാദം ഗുരുവില്‍ നിന്നും സ്വീകരിച്ചു.
നെയ്യാറ്റിന്‍കരയിന്‍ നിന്നും ഇരുപത് കിലോമീറ്റര്‍ ദൂരെ വെള്ളറട ജങ്ഷനിലാണ് ലോകനാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശിവപ്രതിഷ്ഠ കൂടാതെ ഗണപതി, മുരുകന്‍, ദേവി, നാഗര്‍, ശ്രീനാരായണഗുരു എന്നീ പ്രതിഷ്ഠകളും ക്ഷേത്രത്തില്‍ ഉണ്ട്. ക്ഷേത്രത്തിന്റെ വളര്‍ച്ചയ്ക്കായുള്ള ഭക്തന്‍മാരുടെയും ഭാരവാഹികളുടെയും വലിയ മനസ്സാണ് ദേവപ്രശ്‌നം നടത്തി ക്ഷേത്രാഭിവൃദ്ധി നടത്തണമെന്ന ചിന്തയ്ക്കു പിന്നില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."