അതിര്‍ത്തിയില്‍ പൊങ്കലോ പൊങ്കല്‍
മീനാക്ഷിപുര: തമിഴ്നാടിന്റെ ദേശീയ ഉത്സവമായ പൊങ്കല്‍ ആഘോഷത്തിന്റെ ഭാഗമായി അതിര്‍ത്തി മേഖലയിലെ വീടൂകള്‍ കോലങ്ങളുടെ നിറങ്ങളാല്‍ അലങ്കരിച്ച്്് ആഘോഷതിമിര്‍പ്പിലായി. കുടില്‍ മുതല്‍ കൂറ്റന്‍ ബംഗ്ലാവില്‍ കഴിയുന്നവര്‍ വരെ മണ്ണിലിറങ്ങി കര്‍ഷകരുടെ ആഘോഷമായ പൊങ്കലിന് അടുപ്പുകൂട്ടി വീട്ടുമുറ്റത്ത് പൊങ്കല്‍ ആഘോഷിക്കും.
പുത്തന്‍ അരി ഉപയോഗിച്ച് അടുപ്പില്‍ തീകൂട്ടി പൊങ്കല്‍ അടുപ്പില്‍ തീവെക്കുകയും പൊങ്ങിവരുന്നതോടുകൂടെ പൊങ്കലോ..പൊങ്കല്‍ എന്ന് മൂന്നുതവണ ഉച്ചത്തില്‍ പറഞ്ഞാണ് ആദ്യദിനത്തിലെ തൈപൊങ്കല്‍ ആഘോഷിക്കുന്നത്. അതിര്‍ത്തിയിലും അതിര്‍ത്തി കടന്നും തമിഴ്കുടുംബങ്ങള്‍ പൊങ്കല്‍ ആഘോഷിച്ചു.
വടകരപതി, ഏരുത്തേമ്പതി, കൊഴിഞ്ഞാമ്പാറ, പെരുമാട്ടി പഞ്ചായത്തുകളില്‍ 90 ശതമാനം വീടുകളിലും പൊങ്കല്‍ ആഘോഷത്തിന്റെ ഭാഗമായി മുറ്റങ്ങള്‍ അലങ്കരിച്ചിരുന്നു.
മധുരങ്ങള്‍ പങ്കുവച്ചും. ബന്ധങ്ങള്‍ പുതുക്കിയും, കാര്‍ഷിക മേഖലയില്‍ പുലര്‍ച്ചെ സമയങ്ങളില്‍ സന്ദര്‍ശനം നടത്തിയുമാണ് ആദ്യദിനത്തെ കര്‍ഷകരായ തമിഴ്കുടുംബങ്ങള്‍ വരവേല്‍ക്കുന്നത്. നാളെ മാട്ടുപൊങ്കലും തുടര്‍ന്ന് ബോഗി പൊങ്കലും തമിഴ്കുടുംബങ്ങളില് നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."