HOME
DETAILS

മംഗഫ് ഹൈവേ സെൻ്ററിന്റെ വിപുലീകരിച്ച ഷോറൂം ഉത്ഘാടനം ചെയ്തു

  
April 15 2024 | 13:04 PM

An expanded showroom of Mangaf Highway Center was inaugurated

കുവൈത്ത്: കുവൈത്തിലെ ഏറ്റവും പഴമയും പാരമ്പര്യവുമുള്ള സൂപ്പർ മാർക്കറ്റുകളിലൊന്നായ ഹൈവേ സെൻ്ററിന്റെ വിപുലീകരിച്ച ഷോറൂം 2024 ഏപ്രിൽ 12-ന് മംഗഫിൽ പ്രവർത്തനമാരംഭിച്ചു. എൻബിടിസി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ കെ.ജി. എബ്രഹാമും ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ ഷിബി എബ്രഹാമും ചേർന്നു നവീകരിച്ച ഷോറൂം ഉപഭോക്താക്കൾക്കായി തുറന്ന് കൊടുത്തു. എം.ബി.ടി.സി ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ കെ.ജി. ഗീവർഗീസ്, ഹൈവേ സെന്റർ ഓപ്പറേഷൻ മാനേജർ ഗഫൂർ. എം. മുഹമ്മദ്‌, അഹമ്മദി സെന്റ് പോൾസ് സി.എസ്.ഐ ചർച്ച് വികാരി റെവ. ബിനോയ്‌ ജോസഫ്, കൂടാതെ ഹൈവേ സെൻ്ററിലെയും എൻബിടിസി ഗ്രൂപ്പിലെയും  മാനേജ്‌മെന്റ് പ്രതിനിധികൾ  ഉൾപ്പെടെയുള്ള വിശിഷ്ട വ്യക്തികളും ജീവനക്കാരും സന്നിഹിതരായിരുന്നു.

വിശാലമായ 15000 ചതുരശ്ര അടിയിൽ വ്യാപിച്ചു കിടക്കുന്ന നവീകരിച്ച ഹൈവേ സെൻ്റർ, തങ്ങളുടെ വിശ്വസ്തരായ ഉപഭോക്താക്കൾക്ക് മികച്ച ഷോപ്പിംഗ് അനുഭവവും ശ്രദ്ധേയമായ ഓഫറുകളും വാഗ്ദാനം ചെയ്യുന്നു. കൂടാതെ ഉപഭോക്താക്കളുടെ വൈവിധ്യമാർന്ന ആവശ്യങ്ങളും മുൻഗണനകളും നിറവേറ്റുന്ന രീതിയിലാണ് പുതിയ ഷോറൂം രൂപകൽപ്പന ചെയ്തിരികുന്നത്.  വൈവിധ്യമായ വസ്ത്ര ശേഖരവും വിശാലമായ ഷോറൂമിന്റെ പ്രത്യേകതയാണ്.

ഹൈവേ സെൻ്ററിൽ ശുദ്ധമായ പഴങ്ങൾ, പച്ചക്കറികൾ, പലചരക്ക് ഭക്ഷണ സാധനങ്ങൾ, ഭക്ഷ്യേതര ഇനങ്ങൾ, ആരോഗ്യ-സൗന്ദര്യവർദ്ധക വസ്തുക്കൾ, മാംസ-മത്സ്യ വിഭവങ്ങൾ തുടങ്ങിയവയുടെ വിപുലമായ ശ്രേണി ഒരുക്കിയിരുക്കുന്നു. കുവൈത്തിലെ സ്വന്തം ഫാമിൽ നിന്ന് ഉത്പാദിപ്പിക്കുന്ന പഴങ്ങളും പച്ചക്കറികളും നേരിട്ട് ഉപഭോക്താക്കൾക്ക് നൽകുന്നു എന്നതാണ് സ്റ്റോറിൻ്റെ ശ്രദ്ധേയമായ പ്രത്യേകതകളിലൊന്ന്. അതിനാൽ, ഉപഭോക്താക്കൾക്ക് മായമില്ലാത്ത പഴങ്ങളും പച്ചക്കറികളും മിതമായ നിരക്കിൽ നേരിട്ട് ലഭ്യമാകും.

കുവൈത്തിലെ പ്രസിദ്ധമായ സൂപ്പർമാർക്കറ്റ് ശൃംഖലയായ ഹൈവേ സെൻ്റർ 1992 മുതലാണ് കുവൈറ്റിൽ പ്രവർത്തനമാരംഭിച്ചത്. ഹൈവേ സെൻ്ററിൻ്റെ ഷോറൂമുകൾ മംഗഫ് കൂടാതെ, അബ്ബാസിയയിലും ഫഹാഹീലിലും പ്രവർത്തിക്കുന്നു. ഉപഭോക്താക്കളുടെ വർദ്ധിച്ചു വരുന്ന ആവശ്യങ്ങൾ മുൻനിർത്തി, ഹവല്ലിയിൽ പുതിയൊരു ശാഖ കൂടെ ഉടനെ പ്രവർത്തനമാരംഭിക്കും. ഇതോടെ, രാജ്യത്ത് സൂപ്പർ മാർക്കറ്റ് രംഗത്ത് കൂടുതൽ ഉപഭോക്തിക്കളിലേക്ക് തങ്ങളുടെ സേവനം വ്യാപിപ്പിക്കാൻ ഹൈവേ സെന്ററിന് സാധിക്കും.

ആധുനിക സൗകര്യങ്ങളുടെയും ഉപഭോക്തൃ കേന്ദ്രീകൃത സേവനങ്ങളുടെയും സമന്വയത്തോടെ, റീ-ലോഞ്ച് ചെയ്ത ഹൈവേ സെൻ്റർ റീട്ടെയിൽ നവീകരണത്തിൻ്റെ ഒരു പുതിയ അധ്യായം കുറിക്കുകയാണ്. പുത്തൻ ഷോപ്പിംഗ് വിസ്മയം അനുഭവിച്ചറിയാൻ എല്ലാവരേയും ഹൈവേ സെന്റർ മാനേജ്മെന്റ് ക്ഷണിക്കുന്നു. ഹൈവേ സെന്ററിന്റെ ടാഗ് ലൈൻ സൂചിപ്പിക്കുന്നത് പോലെ, ഹൈവേ സെൻ്ററിൽ നിന്നുള്ള ഷോപ്പിംഗ് എല്ലാ ഉപഭോക്താക്കൾക്ക് "ഒരു സമ്പൂർണ്ണ കുടുംബ ഷോപ്പിംഗ് അനുഭവം" ആയിരിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

43 വർഷത്തിനു ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്ത് സന്ദർശനത്തിന്; മോദിയുടെ കുവൈത്ത് സന്ദർശനം ഈ മാസം 

latest
  •  a day ago
No Image

ടൂറിസ്‌റ്റ് വീസ നല്കുന്നതിന് പുതിയ ഉപകരണം പുറത്തിറക്കി സഊദി

Saudi-arabia
  •  a day ago
No Image

1991ലെ ആരാധനാലയ സംരക്ഷണ നിയമം സംരക്ഷിക്കപ്പടണം - സമസ്ത

Kerala
  •  a day ago
No Image

തിരുവനന്തപുരത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് പേര്‍ മുങ്ങിമരിച്ചു

Kerala
  •  a day ago
No Image

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ കേരളത്തില്‍; തന്തൈ പെരിയാര്‍ സ്മാരകം ഉദ്ഘാടനം ചെയ്യും, മുഖ്യമന്ത്രിയുമായി വൈകീട്ട് കൂടിക്കാഴ്ച്ച

Kerala
  •  a day ago
No Image

പുരുഷന്മാര്‍ക്കും അന്തസ്സുണ്ടെന്ന് കോടതി; ലൈംഗികാതിക്രമ പരാതിയില്‍ ബാലചന്ദ്ര മേനോന് മുന്‍കൂര്‍ ജാമ്യം

Kerala
  •  a day ago
No Image

റീല്‍സ് ചിത്രീകരണത്തിനിടെ യുവാവിന്റെ മരണം; വാഹനമോടിച്ച സാബിത്ത് അറസ്റ്റില്‍

Kerala
  •  a day ago
No Image

നാളെ തീവ്രമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ അലര്‍ട്ട്

Kerala
  •  a day ago
No Image

കുവൈത്തില്‍ 8 ദിവസത്തിനുള്ളില്‍ 46,000 ട്രാഫിക് ലംഘനങ്ങള്‍ രേഖപ്പെടുത്തി

Kuwait
  •  a day ago
No Image

കുവൈത്തിൽ ഷെയ്ഖ് ജാബർ പാലം നാളെ വ്യാഴാഴ്ച ഭാഗികമായി അടച്ചിടും 

Kuwait
  •  a day ago