അന്വേഷണം തട്ടിക്കളിക്കാമെന്ന് ആരും വ്യാമോഹിക്കേണ്ട: കുഞ്ഞാലിക്കുട്ടി
തിരൂരങ്ങാടി: ഫൈസല്‍ വധക്കേസ് അന്വേഷണം ശരിയായ ദിശയിലല്ലെന്നും കേസ് തട്ടിക്കളിക്കാമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യാമോഹിക്കേണ്ടെന്നും പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞിലാക്കുട്ടി. കൊടിഞ്ഞി ശഹീദ്‌ഫൈസല്‍ നഗറില്‍ നന്നമ്പ്ര പഞ്ചായത്ത് മുസ്‌ലിംലീഗ് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫൈസല്‍ കൊല്ലപ്പെട്ടിട്ട് രണ്ട്മാസം പിന്നിടുകയാണ്.
പ്രതികളെ കുറിച്ച് വ്യക്തമായ സൂചനകള്‍ പൊലിസിന് ലഭിച്ചിട്ടും പ്രതികളെ പിടികൂടാന്‍ സാധിക്കാത്തതില്‍ ചിലസംശയങ്ങള്‍ ഉടലെടുക്കുന്നുണ്ട്. കിട്ടിയവരെ വച്ച് കേസ് അവസാനിപ്പിക്കാനും അതുവഴി കേസ് അട്ടിമറിക്കാനുമാണ് പൊലിസ് ശ്രമിക്കുന്നതെങ്കില്‍ ശക്തമായ പോരാട്ടത്തിന് മുസ്‌ലിംലീഗ് നേതൃത്വം നല്‍കും. ഈ വിഷയത്തില്‍ നിയമസഭക്കകത്തും പുറത്തും പ്രക്ഷോഭം സംഘടിപ്പിക്കും. 19ന് സര്‍വകക്ഷി സംഘം നടത്തുന്ന ചെമ്മാട് റോഡ് ഉപരോധത്തിന് എല്ലാവിധ ഐക്യദാര്‍ഢ്യവും പ്രഖ്യാപിക്കുകയാണെന്നും അത് വിജയിപ്പിക്കുന്നതിന് മുന്നിട്ടിറങ്ങണമെന്നും കുഞ്ഞാലിക്കുട്ടി പ്രവര്‍ത്തകരെ ഓര്‍മിപ്പിച്ചു.
കെ.കെ റസാഖ് ഹാജി അധ്യക്ഷനായി. ചടങ്ങില്‍ തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജ് എന്‍.സി.സി ഓഫിസറായി തെരെഞ്ഞെടുക്കപ്പെട്ട മഷ്ഹൂദ് കാഞ്ഞീരക്ക് പി.കെ കുഞ്ഞാലിക്കുട്ടി ഉപഹാരം നല്‍കി. പി.കെ അബ്ദുറബ്ബ് എം.എല്‍.എ, അബ്ദുറഹ്മാന്‍ രണ്ടത്താണി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍, നാസര്‍ തിരുവണ, സി അബൂബക്കര്‍ ഹാജി, പത്തൂര്‍ മൊയ്തീന്‍ ഹാജി, കെ കുഞ്ഞിമരക്കാര്‍, പൂയിക്കല്‍ സലീം, ഊര്‍പ്പായി മുസ്തഫ, ഒടിയില്‍ പീച്ചു, മതാരി അബ്ദുറഹ്മാന്‍ ഹാജി, കെ റഹീം മാസ്റ്റര്‍, പനയത്തില്‍ മുസ്തഫ, എം.പി മുഹമ്മദ് ഹസ്സന്‍, സി ബാപ്പുട്ടി, യു.എ റസാഖ്, പി ഷമീര്‍, യു ഷാഫി, ഹക്കീം മൂച്ചിക്കല്‍, ഉസ്‌യാറലി, ടി ആസിഫ്, പത്തൂര്‍ കുഞ്ഞുട്ടി ഹാജി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."