പ്രതിപക്ഷ കക്ഷികളാണ് ഇന്ന് ഇന്ത്യയുടെ ശാപം
ജനസംഖ്യയുടെ പകുതിയോളം നിരക്ഷരരായ ഒരു നാട്ടില്‍, അക്ഷരജ്ഞാനമില്ലാത്തതിനാല്‍ ചിഹ്നം നോക്കി വോട്ടു ചെയ്യുന്ന മഹാഭൂരിപക്ഷം വരുന്ന ജനങ്ങള്‍ക്കിടയില്‍ കറന്‍സിയില്ലാത്ത സാമ്പത്തിക വിനിമയം സ്വപ്നം കാണുന്ന മോദിയുടെ ഭാവന അപാരം തന്നെ! സാമ്പത്തിക ക്രയവിക്രയങ്ങള്‍ക്ക് അന്തകാലത്തേക്ക് തിരിച്ച് നടക്കേണ്ടി വരുമെന്ന് തോന്നുന്നു. കോഴിക്കോട്ടെ കൊപ്രപാണ്ടികശാലയില്‍ കൊപ്ര കൊണ്ടു കൊടുത്തു വിറ്റാല്‍ അവര്‍ ഒരു കുറിപ്പ് അതിന്റെ വിലയെന്ന നിലക്ക് പണ്ട് നല്‍കാറുണ്ട്. ആയത് വലിയങ്ങാടിയിലും മറ്റും നല്‍കി അരിയും ചായപ്പൊടിയുമൊക്കെ വാങ്ങി തിരികെ പോകാറുള്ള ഒരു കാലത്തെ പുനരുജ്ജീവിപ്പിക്കേണ്ടി വരും. വാഗ്ദത്ത ലംഘനത്തിന്റെ പ്രതീകമാക്കി ഇന്ത്യന്‍ കറന്‍സിയെ മാറ്റിയ, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയെ ഒരളവോളം അപ്രസക്തമാക്കിയ, പൗരന്‍മാരില്‍ അരക്ഷിതബോധവും അവിശ്വാസവും വളര്‍ത്തിയ നടപടികളുടെ ഉള്ളു കള്ളികള്‍ പുറത്ത് വന്നുകൊണ്ടിരിക്കയാണ്. നട്ടെല്ലില്ലാത്ത പ്രതിപക്ഷ കക്ഷികളാണ് ഇന്ന് നമ്മുടെ ശാപം. ഇല്ലെങ്കില്‍ ഈ തിട്ടൂരമൊക്കെ എന്നോ നിര്‍ത്താമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."