നിസ്വാര്‍ഥരായ പൊതു പ്രവര്‍ത്തകര്‍ ജനമനസ്സുകളില്‍ ജീവിക്കും: ഹൈദരലി തങ്ങള്‍ പി.എ അബ്ബാസ് ഹാജിയെ അനുസ്മരിച്ചു
കോഴിക്കോട്: നിസ്വാര്‍ഥരായ പൊതു പ്രവര്‍ത്തകര്‍ ജനമനസ്സുകളില്‍ എന്നും ജീവിക്കുമെന്നും അവരുടെ മഹത്തായ സേവനങ്ങളുടെ ഫലം നാം ഇന്നും അനുഭവിച്ചുകൊണ്ടിരിക്കുകയാണെന്നും പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. വ്യവസായിയും കെ.എം.സി.സി നേതാവുമായിരുന്ന പി.എ അബ്ബാസ് ഹാജി അനുസ്മരണ ചടങ്ങ് കോഴിക്കോട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു തങ്ങള്‍. യു.എ.ഇ കെ.എം.സി.സി ഫൗണ്ടേഷന്‍ സംഘടിപ്പിച്ച അനുസ്മരണത്തില്‍ അബ്ബാസ് ഹാജിയുടെ ബന്ധുക്കളും സുഹൃത്തുക്കളും കെ.എം.സി.സി നേതാക്കളുമാണ് ഒത്തു ചേര്‍ന്നത്.
യു.എ.ഇ കെ.എം.സി.സി പ്രസിഡന്റ് ഡോ. പുത്തൂര്‍ റഹ്്മാന്‍ അധ്യക്ഷനായി.പി.കെ കുഞ്ഞാലിക്കുട്ടി അനുസ്മരണ പ്രഭാഷണം നടത്തി. പി.വി അബ്ദുല്‍ വഹാബ് എം.പി, ഡോ.എം.കെ മുനീര്‍ എം.എല്‍.എ, കെ.പി.എ മജീദ്, പി.കെ.കെ ബാവ, കെ.എസ് ഹംസ, സുപ്രഭാതം മാനേജിങ് എഡിറ്റര്‍ നവാസ് പൂനൂര്‍, ഉമര്‍ പാണ്ടികശാല,പി.എ ഹംസ, എം.സി ഖമറുദ്ദീന്‍, സി.വി.എം വാണിമേല്‍, ഇബ്‌റാഹീം മുറിച്ചാണ്ടി, പി.വി മുഹമ്മദ് അരീക്കോട്,അഡ്വ. ബേവിഞ്ച അബ്ദുല്ല, കെ മൊയ്തീന്‍കോയ, എസ്.വി ഹസന്‍ കോയ, മുസ്തഫ മുട്ടുങ്ങല്‍, അഹമ്മദ് കോത്താംക്കണ്ടം, എം.എ മഹ്്മൂദ്, എം.എസ് അലവി, പി.എ അബൂബക്കര്‍ ഹാജി,കെ.പി കരീം സംബന്ധിച്ചു. ഇബ്‌റാഹീംകുട്ടി ചൊക്ലി സ്വാഗതവും മലയില്‍ അബ്ദുല്ലക്കോയ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."