HOME
DETAILS

ഫോണ്‍ ബില്‍ 19 മുന്‍ മന്ത്രിമാര്‍ക്കെതിരേ വിജിലന്‍സിന് പരാതി

  
backup
January 17 2017 | 03:01 AM

%e0%b4%ab%e0%b5%8b%e0%b4%a3%e0%b5%8d%e2%80%8d-%e0%b4%ac%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-19-%e0%b4%ae%e0%b5%81%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0


തിരുവനന്തപുരം: യു.ഡി.എഫ് സര്‍ക്കാരിലെ മുഖ്യമന്ത്രി അടക്കമുള്ള 19 മന്ത്രിമാരുടെ ഫോണ്‍ ബില്ലിനെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വിജിലന്‍സിന് പരാതി. പൊതുപ്രവര്‍ത്തകനായ പായിച്ചിറ നവാസാണ് വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയത്. യാതൊരു മാനദണ്ഡവും പാലിക്കാതെയും പണം കൈപ്പറ്റുന്നതിനുള്ള നിയമങ്ങളും ചട്ടങ്ങളും പാലിക്കാതെയുമാണ് പൊതുഭരണവകുപ്പ് മന്ത്രിമാരുടെ ടെലിഫോണ്‍ ചാര്‍ജിനായുള്ള കോടിക്കണക്കിന് രൂപ നല്‍കിയിരിക്കുന്നതെന്നാണ് പരാതി.
പൊതു ഭരണ വകുപ്പ് സെക്രട്ടറിയെയും പ്രതിപ്പട്ടികയില്‍ ചേര്‍ത്തിട്ടുണ്ട്. മന്ത്രിമാര്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജിനത്തില്‍ മാത്രം കൈപ്പറ്റിയിരിക്കുന്ന 2016 ഏപ്രില്‍വരെയുള്ള കണക്കുകളും പരാതിക്കാരന്‍ ഹാജരാക്കി. പരാതി കൂടുതല്‍ അന്വേഷണത്തിനായി വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോയ്ക്ക് കൈമാറി.
അതേ സമയം, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ വ്യവസായമന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി, മുന്‍ ചീഫ് സെക്രട്ടറി, മുന്‍ വ്യവസായ വകുപ്പ് സെക്രട്ടറി പി.ജെ കുര്യന്‍, കെ.എസ്.ഐ.ഡി.സി മാനേജിങ് ഡയറക്ടര്‍ എന്നിവരെ എതിര്‍കക്ഷിയാക്കി എമര്‍ജിംഗ് കേരള നടത്തിപ്പുമായി ബന്ധപ്പെട്ട് നവാസ് വിജിലന്‍സ് കോടതിയിലും ഹരജി നല്‍കി.
ഹരജി ഫയലില്‍ സ്വീകരിച്ച കോടതി പത്തു ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ വിജിലന്‍സിനോട് ആവശ്യപ്പെട്ടു. കേസ് 28ന് പരിഗണിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റോഡ് അടച്ച് സ്‌റ്റേജ് കെട്ടിയ സംഭവം; സി.പി.എം ഏരിയാ സെക്രട്ടറിയെ ഒന്നാം പ്രതിയാക്കി കേസെടുത്ത് പൊലിസ്

Kerala
  •  18 hours ago
No Image

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മേല്‍ക്കൈ; എല്‍.ഡി.എഫില്‍ നിന്ന് മൂന്ന് പഞ്ചായത്ത് പിടിച്ചെടുത്തു

Kerala
  •  19 hours ago
No Image

നെതന്യാഹുവിന്റെ വിചാരണ തുടങ്ങി

International
  •  19 hours ago
No Image

പത്താം ക്ലാസ് തോറ്റവര്‍ക്ക് ഒന്നരലക്ഷത്തിലധികം ശമ്പളം, ITIക്കാര്‍ എന്‍ജിനീയര്‍, റീഡര്‍മാര്‍ സബ് എന്‍ജിനീയര്‍മാരും; ഇതൊക്കെയാണ് KSEBയില്‍ നടക്കുന്നത്

Kerala
  •  19 hours ago
No Image

വെക്കേഷനില്‍ യാത്ര പ്ലാന്‍ ചെയ്യുന്നുണ്ടോ? ധൈര്യമായി വീട് പൂട്ടി പോകാം; ദുബൈ പൊലിസിന്റെ കാവലുണ്ട്

uae
  •  20 hours ago
No Image

ഇ.വി.എമ്മിനെതിരെ ഇന്‍ഡ്യാ സഖ്യം സുപ്രിം കോടതിയിലേക്ക്

National
  •  20 hours ago
No Image

കുമാരനെല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ അറ്റക്കുറ്റപ്പണി; കോട്ടയം- എറണാകുളം റൂട്ടില്‍ ട്രെയിനുകള്‍ വൈകിയോടുന്നു

Kerala
  •  21 hours ago
No Image

48 മണിക്കൂറിനിടെ 480 ആക്രമണങ്ങള്‍; സിറിയയില്‍ സൈനിക കേന്ദ്രങ്ങളും തന്ത്രപ്രധാന മേഖലകളും ലക്ഷ്യമിട്ട് ഇസ്‌റാഈല്‍ 

International
  •  21 hours ago
No Image

ഇവരും മനുഷ്യരല്ലേ..... പ്രളയത്തിൽ വീടുനഷ്ടമായ നൂറോളം ആദിവാസി കുടുംബങ്ങൾക്ക് നരകജീവിതം

Kerala
  •  21 hours ago
No Image

45 പേരുടെ ജീവനെടുത്ത തേക്കടി ബോട്ട് ദുരന്തം; 15 വര്‍ഷത്തിന് ശേഷം വിചാരണ തുടങ്ങുന്നു

Kerala
  •  21 hours ago