HOME
DETAILS

ചെമ്പ്ര എസ്റ്റേറ്റ് തുറക്കാന്‍ നടപടിയില്ല: തൊഴിലാളികള്‍ നിരാശയില്‍

  
backup
January 17 2017 | 22:01 PM

%e0%b4%9a%e0%b5%86%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%8d%e0%b4%b0-%e0%b4%8e%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%87%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%a4%e0%b5%81%e0%b4%b1%e0%b4%95


മേപ്പാടി: സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി അടച്ചുപൂട്ടിയ ചെമ്പ്ര എസ്റ്റേറ്റ് തുറക്കാന്‍ നടപടിയില്ലാത്തത് തൊഴിലാളികളുടെ ജീവിതത്തെ ദുരിത പൂര്‍ണമാക്കുന്നു. ഒക്ടോബര്‍ 27നാണ് തോട്ടം ലോക്കൗട്ട് ചെയ്തത്. തോട്ടം തുറക്കുന്നത് സംബന്ധിച്ച് പലവട്ടം ചര്‍ച്ചകള്‍ നടന്നെങ്കിലും ഫലം കണ്ടില്ല. തൊഴിലാളികള്‍ തന്നെ തേയില കൊളുന്ത് വെട്ടി വില്‍പ്പന നടത്തിയെങ്കിലും വേനല്‍ കനത്തതോടെ കൊളുന്ത് തീരെ ഇല്ലാത്തതിനാല്‍ ചപ്പ് വെട്ടല്‍ നിര്‍ത്തിവച്ചു. ഇതോടെ ജീവിതം കൂടുതല്‍ പ്രയാസകരമായെന്ന് തൊഴിലാളികള്‍ പറഞ്ഞു. ലേബര്‍ കമ്മിഷന്‍ വിളിച്ച് ചേര്‍ത്ത നാല് ചര്‍ച്ചകളാണ് പരാജയപ്പെട്ടത്. കമ്പനിയുടെ പിടിവാശിയാണ് ചര്‍ച്ചകള്‍ പരാജയപ്പെടാന്‍ കാരണമെന്നാണ് ട്രേഡ് യൂനിയന്‍ നേതാക്കള്‍ ആരോപിക്കുന്നത്. രണ്ട് മാസത്തെ ശമ്പളവും കഴിഞ്ഞ വര്‍ഷത്തെ ബോണസും നല്‍കാതെയാണ് തോട്ടം ലോക്കൗട്ട് ചെയ്തത്. ലോക്കൗട്ട് പിന്‍വലിച്ച ശേഷം മാത്രം ചര്‍ച്ചകള്‍ മതിയെന്നായിരുന്നു ട്രേഡ് യൂനിയന്‍ കൈക്കൊണ്ട നിലപാട്. എന്നാല്‍ വ്യക്തമായ നിലപാടെടുത്ത ശേഷം മാത്രമേ ലോക്കൗട്ട് പിന്‍വലിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാവൂ എന്നാണ് കമ്പനി പ്രതിനിധികള്‍ പറയുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് പ്രസവ ശസ്ത്രക്രിയയ്ക്കിടെ കുഞ്ഞ് മരിച്ചു; ചികിത്സാ പിഴവെന്ന് കുടുംബത്തിന്റെ പരാതി

Kerala
  •  a month ago
No Image

സഊദിയിൽ ഹജ്ജ് പെർമിറ്റ് അഴിമതി കേസിൽ 30 സർക്കാർ ജീവനക്കാർ അറസ്റ്റിൽ

Saudi-arabia
  •  a month ago
No Image

ഉപഭോക്തൃ പ്രതിഷേധത്തിന് മുന്നിൽ മുട്ടു മടക്കി ഐസിഐസിഐ ബാങ്ക്; കുത്തനെയുള്ള മിനിമം ബാലൻസ് വർധന പിൻവലിച്ചു

National
  •  a month ago
No Image

കോഴിക്കോട് പനി ബാധിച്ച് ചികിത്സയിലായിരുന്ന നാലാം ക്ലാസുകാരി മരിച്ചു

Kerala
  •  a month ago
No Image

ആലപ്പുഴയിൽ ഇരട്ടക്കൊലപാതകം; മാതാപിതാക്കളെ മകൻ കുത്തിക്കൊലപ്പെടുത്തി, പ്രതി പൊലീസ് പിടിയിൽ

Kerala
  •  a month ago
No Image

സഊദിയിലെ അബഹയില്‍ ഇടിമിന്നലേറ്റ് യുവതിയും മകളും മരിച്ചു

Saudi-arabia
  •  a month ago
No Image

സ്കൂൾ ബാഗ് പരിശോധനയ്ക്ക് വിലക്കില്ല, പക്ഷേ കുട്ടികളുടെ അന്തസ് സംരക്ഷിക്കണം: സംസ്ഥാന ബാലാവകാശ കമ്മീഷൻ

Kerala
  •  a month ago
No Image

ആദ്യ ശമ്പളം കിട്ടി അഞ്ചു മിനിറ്റിനകം രാജി; സോഷ്യൽ മീഡിയയിൽ വൈറലായ ‘പുതിയ നിയമന’ കഥ

National
  •  a month ago
No Image

ഇന്ത്യ–ചൈന നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കാനുള്ള നീക്കങ്ങൾ; ചൈന സ്ഥിരീകരിച്ചു

International
  •  a month ago
No Image

'ഭര്‍ത്താവിന്റെ കൊലപാതകിയെ ഇല്ലാതാക്കിയ മുഖ്യമന്ത്രിക്ക് നന്ദി'; യോഗി ആദിത്യനാഥിനെ പ്രശംസിച്ചു, പിന്നാലെ എംഎല്‍എയെ പുറത്താക്കി സമാജ്‌വാദി പാര്‍ട്ടി

National
  •  a month ago