HOME
DETAILS

നബാര്‍ഡ് ഫണ്ട്: 56 കുളങ്ങളുടെ പുനരുദ്ധാരണത്തിന് ഭരണാനുമതി

  
backup
January 17, 2017 | 11:12 PM

%e0%b4%a8%e0%b4%ac%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a1%e0%b5%8d-%e0%b4%ab%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%8d-56-%e0%b4%95%e0%b5%81%e0%b4%b3%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81

 

പാലക്കാട്: നബാര്‍ഡിന്റെ സാമ്പത്തിക സഹകരണത്തോടെയുള്ള മണ്ണ്-ജല സംരക്ഷണ പദ്ധതിയിലുള്‍പ്പെടുത്തി ജില്ലയില്‍ 56 കുളങ്ങളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി 15.31 കോടിയ്ക്കുള്ള ഭരണാനുമതി ലഭിച്ചതായി ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ അറിയിച്ചു.
മണ്ണാര്‍ക്കാട് ബ്ലോക്കില്‍ 11, പാലക്കാട്-എട്ട്, ചിറ്റൂര്‍-12 , മലമ്പുഴ-ഒന്‍പത്, കൊല്ലങ്കോട്-നാല്, കുഴല്‍മന്ദം - 12 കുളങ്ങളാണ് പുനരുദ്ധരിക്കുന്നത്.
22 പഞ്ചായത്തുകളിലാണ് 56 കുളങ്ങള്‍ ഉള്‍പ്പെടുന്നത്. ജനപ്രതിനിധികളുടെ സാന്നിധ്യത്തിലുള്ള പൊതു യോഗങ്ങളിലൂടെ രൂപവത്കരിക്കുന്ന 11 അംഗ ഗുണഭോക്തൃ കമ്മിറ്റികളും പഞ്ചായത്ത് പ്രസിഡന്റുമാരുടെ അധ്യക്ഷതയിലുള്ള 13 അംഗ പഞ്ചായത്ത്തല മോണിറ്ററിങ് കമ്മിറ്റികളും പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. കുഴല്‍മന്ദം , പുതുനഗരം, തേങ്കുറിശ്ശി. കോട്ടോപ്പാടം, അലനെല്ലൂര്‍, വടകരപ്പതി , കുത്തനൂര്‍, മുണ്ടൂര്‍, മരുതറോഡ്, കൊടുമ്പ്, തച്ചമ്പാറ, കാരാകുറിശ്ശി, തച്ചനാട്ടുകര എന്നീ പഞ്ചായത്തുകളിലായി 27 കുളങ്ങളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇതുവരെ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
ആഴം വര്‍ധിപ്പിച്ച് പാര്‍ശ്വ ഭിത്തി, റാംപ്, സ്റ്റെപ്പ് നിര്‍മിച്ച് ഉപയോഗയോഗ്യമാക്കുകയും കുളങ്ങളുടെ ജലസംഭരണ ശേഷി വര്‍ധിപ്പിക്കുകയാണ് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളിലൂടെ ചെയ്യുന്നത്.
പദ്ധതിപ്രകാരം കുളങ്ങളില്‍ നിന്നും ലഭിക്കുന്ന പഞ്ചായത്ത് മുഖേന ലേലം ചെയ്യും.
പുനരുദ്ധരിക്കപ്പെട്ട കുളങ്ങളില്‍ മീന്‍ വളര്‍ത്താനും സൗകര്യമൊരുക്കുന്നുണ്ട്. പദ്ധതി പ്രകാരം പരമാവധി മരങ്ങള്‍ നട്ട് പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ കൂടി നടപ്പാക്കുന്നുണ്ട്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പി.എസ്.സി പരീക്ഷാ ക്രമക്കേട്; ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ ആഭ്യന്തര വിജിലന്‍സിന്റെ ഗുരുതര കണ്ടെത്തല്‍

Kerala
  •  3 hours ago
No Image

തീവ്രന്യൂനമര്‍ദ്ദം അതിതീവ്ര നന്യൂനമര്‍ദ്ദമായി; മഴ മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 hours ago
No Image

നേര്‍ത്ത ചരടില്‍ തൂങ്ങിയ തൂണ്‍; കെ.എസ്.ആര്‍.ടി.സി ബസില്‍ വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

Kerala
  •  3 hours ago
No Image

കുടുംബവഴക്കിനെ തുടര്‍ന്ന് നാടുവിട്ടു; വടക്കേക്കര പൊലിസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായി തിരച്ചില്‍ തുടരുന്നു

Kerala
  •  4 hours ago
No Image

പരീക്ഷാ ഭേദഗതി ബില്‍:  പാര്‍ലമെന്റില്‍  പ്രതിപക്ഷ ബഹളം, ഇരു സഭകളും നിര്‍ത്തിവെച്ചു

National
  •  4 hours ago
No Image

തൃക്കാക്കരയില്‍ യുവാക്കളെ മര്‍ദ്ദിച്ച സംഘം പിടിയില്‍; മര്‍ദ്ദനമേറ്റ ഒരാളുടെ നില ഗുരുതരമായി തുടരുന്നു

Kerala
  •  4 hours ago
No Image

ബീഹാറില്‍ പ്രതിഷേധകാര്‍ക്ക് നേരെ വെടിവെച്ച സംഭവം; പൊലീസുകാരനെ സസ്‌പെന്റ് ചെയ്തു

National
  •  4 hours ago
No Image

മഞ്ഞ കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യ ഓണക്കിറ്റ് ഓഗസ്റ്റ് 10 മുതല്‍; കിറ്റില്‍ 16 ഇനം സാധനങ്ങള്‍

Kerala
  •  5 hours ago
No Image

നിതിന്‍രാജിന്റെ മരണം: ഡോ. റാമിനെ അഞ്ച് ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

Kerala
  •  5 hours ago
No Image

സി.ജെ.പി മാര്‍ച്ചിന് നേരെ പെല്ലറ്റ് ഗണ്ണില്‍ നിന്ന് ഏഴ് റൗണ്ട് വെടിയുതിര്‍ത്തു, അഞ്ച് റൗണ്ട് പ്രതിഷേധക്കാരുടെ ശരീരത്തില്‍ പതിച്ചു; അന്വേഷണ റിപ്പോര്‍ട്ട് 

National
  •  5 hours ago