HOME
DETAILS

ശതാബ്ദി ആഘോഷ സ്മാരകം വേണമെന്ന് കര്‍ഷക കോണ്‍ഗ്രസ്

  
Web Desk
January 17 2017 | 23:01 PM

%e0%b4%b6%e0%b4%a4%e0%b4%be%e0%b4%ac%e0%b5%8d%e0%b4%a6%e0%b4%bf-%e0%b4%86%e0%b4%98%e0%b5%8b%e0%b4%b7-%e0%b4%b8%e0%b5%8d%e0%b4%ae%e0%b4%be%e0%b4%b0%e0%b4%95%e0%b4%82-%e0%b4%b5%e0%b5%87%e0%b4%a3

 

പാലക്കാട്: കേരളത്തിന്റെ രാഷ്ട്രീയ അടിത്തറയ്ക്ക് ആരംഭം കുറിച്ച മലബാര്‍ രാഷ്ട്രീയ സമ്മേളന ശതാബ്ദി ആഘോഷ സ്മാരകം നിര്‍മിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് മലബാര്‍ സമ്മേളന ശതാബ്ദി ആഘോഷ സമ്മേളനം ആവശ്യപ്പെട്ടു. കര്‍ഷക കോണ്‍ഗ്രസ് മലമ്പുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് അകത്തേത്തറ മായാ ഓഡിറ്റോറിയത്തില്‍ വാര്‍ഷിക ആഘോഷവും സെമിനാറും സംഘടിപ്പിച്ചത്.
പാലക്കാട് ഹെഡ്‌പോസ്റ്റോഫീസിന് മുന്നിലെ വി.വി.പി ഹൈസ്‌കൂളില്‍ 1916ല്‍ നടന്ന സമ്മേളനത്തിന്റെ സ്മാരകം നിര്‍മിക്കാന്‍ നഗരഹൃദയത്തില്‍ നഗരസഭ സ്ഥലം അനുവദിക്കണമെന്നും മദ്രാസ് നിയമസഭയില്‍ മലബാറിനെ പ്രതിനിധാനം ചെയ്ത മന്ത്രി ആര്‍ രാഘവമേനോന്‍, കെ.പി കുട്ടികൃഷ്ണന്‍ നായര്‍ എന്നിവരുടെ സംഭാവനകളെ സംബന്ധിച്ച് പഠനം നടത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
ഡി.സി.സി പ്രസിഡന്റ് വി.കെ ശ്രീകണ്ഠന്‍ മലബാര്‍ രാഷ്ട്രീയം കഴിഞ്ഞ നൂറ്റാണ്ടില്‍ എന്ന വിഷയം അവതരിപ്പിച്ച് സമ്മേളനം ഉദ്ഘാടനം ചെയ്തു.
മലബാറിലെ കര്‍ഷക തൊഴിലാളി സമരങ്ങളും കോണ്‍ഗ്രസും എന്ന വിഷയത്തില്‍ മുന്‍ എം.പി വി.എസ് വിജയരാഘവനും മലബാറിലെ കാര്‍ഷിക സമരങ്ങളില്‍ കോണ്‍ഗ്രസിന്റെ പങ്കാളിത്തം എന്ന വിഷയത്തില്‍ കെ.പി.സി.സി സെക്രട്ടറി സി ചന്ദ്രനും മലബാറിലെ കര്‍ഷക പ്രസ്ഥാനങ്ങള്‍ എന്ന വിഷയത്തില്‍ കര്‍ഷക കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ജി ശിവരാജനും മലബാര്‍ രാഷ്ട്രീയ മുന്നേറ്റത്തിന് പാലക്കാടിന്റെ പങ്കാളിത്തം എന്ന വിഷയത്തില്‍ യൂത്ത് കോണ്‍ഗ്രസ് പാലക്കാട് അസംബ്ലി മണ്ഡലം പ്രസിഡന്റ് ബോബന്‍ മാട്ടുമന്തയും സംസാരിച്ചു.
നിയോജക മണ്ഡലം പ്രസിഡന്റ് എ.സി സിദ്ധാര്‍ത്ഥന്‍ അധ്യക്ഷനായിരുന്നു. ഡി.സി.സി ജനറല്‍ സെക്രട്ടറി എസ്.കെ അനന്തകൃഷ്ണന്‍, കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ടി.സി ഗീവര്‍ഗീസ്, ജില്ലാ സെക്രട്ടറി വി മോഹന്‍ദാസ്, മലമ്പുഴ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പി.സി സേതു, ഐ.എന്‍.ടി.യു.സി ജില്ലാ ജനറല്‍ സെക്രട്ടറി എന്‍ മുരളീധരന്‍, ടി ഗോപിനാഥന്‍ നായര്‍, തങ്കമണി ടീച്ചര്‍, കെ.ജി സുകുമാരന്‍, എം കൃഷ്ണനുണ്ണി, സി.വി വിജയന്‍, എം.എന്‍ സ്വാമിനാഥന്‍, എസ്.കെ ജയകാന്തന്‍, എസ് സുകുമാരന്‍ സംബന്ധിച്ചു. കെ സതീഷ് സ്വാഗതവും ഡി രമേഷ് നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശുഭാംശു ശുക്ലയുടെ മടക്കയാത്ര; ആക്സിയം 4 സംഘം ജൂലൈ 14-ന് ഭൂമിയിലേക്ക്

International
  •  2 days ago
No Image

‘അവൻ റയലിനൊപ്പം തുടങ്ങിയിട്ടേയുള്ളൂ, സമയം നൽകൂ’; സാബിയ്ക്ക് പിന്തുണയുമായി പിസ്ജി കോച്ച് ലൂയിസ് എൻറിക്വ

International
  •  2 days ago
No Image

'രാജീവ് ചന്ദ്രശേഖറിനോട് വല്ലതും പറയാനുണ്ടെങ്കില്‍ നേരിട്ട് പറയാനുള്ള ആര്‍ജവം കാണിക്കണം'; വി മുരളീധരന് മറുപടിയുമായി സന്ദീപ് വാര്യര്‍

Kerala
  •  2 days ago
No Image

കേരള സർവകലാശാലയിൽ ഭരണപ്രതിസന്ധി കൂടുതൽ സങ്കീർണം: രജിസ്ട്രാർ കെ.എസ്. അനിൽകുമാറിനെതിരെ വൈസ് ചാൻസലറുടെ കർശന നടപടി 

Kerala
  •  2 days ago
No Image

ചായക്കൊപ്പം ഈ പലഹാരങ്ങൾ കഴിക്കരുത്; ഡോക്ടർമാർ നൽകുന്ന മുന്നറിയിപ്പുകൾ

Food
  •  2 days ago
No Image

തലശ്ശേരി ഖദീജ വധക്കേസ്; പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം തടവ്

Kerala
  •  2 days ago
No Image

മലപ്പുറത്ത് പുതിയ നിപ കേസുകളില്ല: നിയന്ത്രണങ്ങൾ പിൻവലിച്ചു;  മങ്കട, കുറുവ പഞ്ചായത്തുകളിലെ കണ്ടൈൻമെന്റ് സോണുകളും നീക്കി

Kerala
  •  2 days ago
No Image

പുതുക്കിയ കീം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു; ഒന്നാം റാങ്കിൽ മാറ്റം, കേരള സിലബസ് വിദ്യാർത്ഥികൾ പിന്നിൽ

Kerala
  •  2 days ago
No Image

ഗുജറാത്തിൽ 4 വർഷത്തിനിടെ തകർന്നത് 16 പാലങ്ങൾ; കോൺഗ്രസ് പ്രതിഷേധം ശക്തമാക്കി

National
  •  2 days ago
No Image

പ്രളയബാധിതർക്ക് സാമ്പത്തിക സഹായം അനുവദിച്ചു കേന്ദ്രം: വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിത പ്രദേശങ്ങൾക്ക് 153.20 കോടി രൂപ 

National
  •  2 days ago