കരിനിയമം ചുമത്തി നിരപരാധികളെ വേട്ടയാടുന്നത് അവസാനിപ്പിക്കണം: കടയ്ക്കല്‍
നെടുമങ്ങാട്: കരിനിയമം ചുമത്തി നിരപരാധികളെ വേട്ടയാടുന്നത് ഭരണകൂടങ്ങള്‍ അവസാനിപ്പിക്കണമെന്ന് ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി.ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ വജ്രജൂബിലി സമാപന സന്ദേശ യാത്രയ്ക്ക് പനവൂരില്‍ നല്‍കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കരിനിയമങ്ങളില്‍പെട്ട് ജയിലിലായ നിരപരാധികളില്‍ ഭൂരിഭാഗവും മുസ്‌ലിംകളും പിന്നോക്ക ദലിത് ന്യൂനപക്ഷങ്ങളുമായിരുന്നു. ഇതില്‍ ഭൂരിഭാഗം പേരെയും , വര്‍ഷങ്ങള്‍ക്കു ശേഷം നിരപരാധികളാണന്ന് കണ്ടെത്തി കോടതി വിട്ടയച്ചു. എന്നാല്‍ ആ കാലയളവില്‍ ഇവര്‍ക്കു നഷ്ടപ്പെട്ട ജീവിതം ഒരു ഭരണകൂടങ്ങള്‍ക്കും മടക്കിനല്‍കാന്‍ കഴിയില്ല.കേരളത്തിലും ഇത്തരത്തില്‍ വേട്ടയാടാന്‍ നീക്കം നടക്കുന്നത് ആശങ്കാജനകമാണന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് നിലനില്‍ക്കുന്ന മതേതരത്വവും ബഹുസ്വരതയും തകര്‍ത്ത് ഏകീകൃത സിവില്‍കോഡ് നടപ്പിലാക്കാന്‍ ആയിരം നരേന്ദ്ര മോദിമാര്‍ വിചാരിച്ചാലും അനുവദിക്കില്ലന്ന് ജാഥാ ക്യാപ്റ്റന്‍ ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി പറഞ്ഞു.എസ് .എച്ച് .താഹിര്‍മൗലവി അധ്യക്ഷനായി. പാങ്ങോട് എ ഖമറുദീന്‍ മൗലവി, സി .എ. മൂസാ മൗലവി,മുണ്ടക്കയം ഹുസൈന്‍ മൗലവി,കടുവയില്‍ ഇര്‍ഷാദ് ബാഖവി,തൊളിക്കോട് മുഹിയുദ്ദീന്‍ മൗലവി,പുലിപ്പാറ സുലൈമാന്‍ മൗലവി,ഇലവുപാലം ഷംസുദീന്‍ മൗലവി,എ വൈ ഷിജു,അല്‍അമീന്‍ റഹ്മാനി,സിറാജുദീന്‍ അബ്‌റാറി,പുലിപ്പാറ അബ്ദുല്‍ഹക്കീം മൗലവി,എന്നിവര്‍ പ്രസംഗിച്ചു.പനവൂരില്‍ നിന്ന് ആരംഭിച്ച പര്യടനം വിവിധയിടങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം പൂവച്ചലില്‍ സമാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."