വിദ്യാര്‍ഥികളെ കൈയേറ്റം ചെയ്തതിനെ തുടര്‍ന്ന് സംഘര്‍ഷം; നാല് പേര്‍ക്ക് പരുക്ക്
എടപ്പാള്‍: വിദ്യാര്‍ഥികളെ സ്വകാര്യബസ് കണ്ടണ്ടക്ടര്‍ കൈയേറ്റം ചെയ്‌തെന്നാരോപിച്ച് വിദ്യാര്‍ഥികള്‍ ബസ് തടഞ്ഞത് സംഘര്‍ഷത്തിടയാക്കി. സംഘര്‍ഷത്തില്‍ പരുക്കേറ്റ നാല് പേരെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപിച്ചു. ബസ് ജീവനക്കാരായ വിനോദ് (29), ജിഷാദ്(32), വിദ്യാര്‍ഥികളായ നെല്ലിശ്ശേരി സ്വദേശി റാഷിദ്(20), മൂതൂര്‍ സ്വദേശി ശ്യാമില്‍(20)എന്നിവരെയാണ് എടപ്പാളിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വളാഞ്ചേരിയിലെ സ്വകാര്യ കോളജില്‍ പഠിക്കുന്ന വിദ്യാര്‍ഥികളെ കണ്ടണ്ടക്ടര്‍ കൈയേറ്റം ചെയ്‌തെന്നാരോപിച്ചാണ് വിദ്യാര്‍ഥികള്‍ ബസ് തടഞ്ഞത്.
ഇന്നലെ ഉച്ചക്ക് രണ്ടിന് എടപ്പാളിലാണ് സംഭവം. വളാഞ്ചേരിയില്‍ ബസ് കയറാനെത്തിയ വിദ്യാര്‍ഥികളെ യാത്രക്കാര്‍ കയറിയതിന് ശേഷം കയറിയാല്‍ മതിയെന്ന് പറഞ്ഞ് തള്ളിയതായും തുടര്‍ന്ന് ബസില്‍ കയറിയ വിദ്യാര്‍ഥികളെ ബസിനുള്ളില്‍ കൈയേറ്റം ചെയ്‌തെന്നുംമാരോപിച്ചാണ് വിദ്യാര്‍ഥികള്‍ ബസ് തടഞ്ഞത്.
തുടര്‍ന്ന് ഇരുവിഭാഗവും തമ്മിലുണ്ടണ്ടായ തര്‍ക്കത്തില്‍ പരുക്കേറ്റവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിവരമറിഞ്ഞെത്തിയ എം.എസ്.എഫ് തവനൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി ഹസൈനാര്‍ നെല്ലിശേരിയോടും യൂത്ത് ലീഗ് വട്ടംകുളം പഞ്ചായത്ത് പ്രസിഡന്റ് അനസ് തറയിലിനോടും ബസ് ജീവനക്കാര്‍ മോശമായി പെരുമാറിയതായും ദിവസങ്ങള്‍ക്ക് മുമ്പ് പൊന്നാനി റോഡിലുണ്ടായ സമാന സംഭവത്തില്‍ വിദ്യാര്‍ഥികള്‍ രേഖാമൂലം നല്‍കിയ പരാതിയില്‍ നടപടിയെടുക്കാത്തതാണ് സംഭവങ്ങള്‍ തുടരാന്‍ കാരണമെന്നും ഇവര്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."