ആശങ്കകള്‍ക്കൊടുവില്‍ ഇറാന്‍ ഹജ്ജ് കരാറില്‍ ഒപ്പു വച്ചു
ജിദ്ദ: ആഴ്ചകളുടെ കടുംപിടിത്തതിനും ആശങ്കകള്‍ക്കും ഒടുവില്‍ ഇറാന്‍ ഹജ്ജ് കരാറില്‍ ഒപ്പു വച്ചു. ഹജ്ജ് തീര്‍ത്ഥാടകരുടെ സുരക്ഷ ലക്ഷ്യമിട്ടുള്ള ഹജ്ജ് ഉംറ മന്ത്രാലയത്തിന്റെ വ്യവസ്ഥകള്‍ ഇറാന്‍ അംഗീകരിക്കുകയായിരുന്നു. ഹജ്ജ് കരാര്‍ ഒപ്പുവെക്കുന്നതിന് സഊദിയിലേക്ക് വരുന്നതിന് കഴിഞ്ഞ ദിവസം ഇറാന്‍ ഹജ്ജ് ഉംറ സിയാറ വകുപ്പ് മേധാവി അനുമതി തേടിയിരുന്നു.
ഇറാന്‍ ഹജ്ജ് സിയാറ കാര്യ വിഭാഗം മേധാവി സഈദ് ഔദിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ജിദ്ദയിലെ ഹജ്ജ് ഉംറ മന്ത്രാലയ ശാഖാ ആസ്ഥാനത്ത് എത്തി ചര്‍ച്ച നടത്തിയത്. ഇറാനിലെ തീര്‍ത്ഥാടകര്‍ക്ക് പ്രത്യേക വ്യവസ്ഥകള്‍ കരാറില്‍ ചേര്‍ക്കണമെന്ന നിലപാടിനെ തുടര്‍ന്ന് രണ്ടാഴ്ച മുമ്പാണ് കരാര്‍ നടപടികള്‍ മുടങ്ങിയത്. കുടാതെ ഹജ്ജ് വിസകള്‍ ഇറാനിലെത്തിച്ച് നല്‍കുക, തീര്‍ത്ഥാടകരെ കൊണ്ടുവരുന്നതിന് ഇറാന്‍ എയറും സഊദി എയര്‍ലൈന്‍സുമുള്ള കരാറില്‍ മാറ്റം വരുത്തുക ഹജ്ജ് വേളയില്‍ ഒരു സ്ഥലത്ത് ഒരുമിക്കാന്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും ഇറാന്‍ മുന്നോട്ട് വെച്ചിരുന്നു.
എന്നാല്‍ എല്ലാ രാജ്യങ്ങള്‍ക്കും ഒരേ വ്യവസ്ഥയും നടപടിക്രമങ്ങളും പാലിച്ചേ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താനാവൂ എന്ന് സഊദിയും നിലപാട് സ്വീകരിച്ചു. ഇതോടെയാണ് കരാര്‍ നടപടികള്‍ മുടങ്ങിയത്. തുടര്‍ന്ന് സംഘം ഇറാനിലേക്ക് മടങ്ങുകയായിരുന്നു. തുടര്‍ന്ന് സഊദിക്കെതിരെ ഇറാന്‍ മന്ത്രി അലി ജന്നത്തില്‍ നടത്തിയ പ്രസ്താവന ഏറെ വിവാദമാവുകയും ചെയ്തിരുന്നു. എന്നാല്‍ ഹാജിമാര്‍ക്ക് ഹജ്ജിന് അവസരം നിഷേധിക്കുന്ന സാഹചര്യത്തിന് ഉത്തരവാദി ഇറാന്‍ തന്നെയാണെന്നും സഊദി തിരിച്ചടിച്ചു. എന്നാല്‍ സഊദി അറേബ്യ വിട്ടുവീഴ്ച ചെയ്യില്ലെന്നും വഴങ്ങില്ലെന്നും ഉറപ്പായതോടെയാണ് ഇറാന്‍ കടുംപിടിത്തതില്‍ നിന്നും മാറി ഹജ്ജ് കരാറില്‍ ഒപ്പുവച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."