നവോത്ഥാന ആശയങ്ങളെ നവലിബറല്‍ നയങ്ങള്‍ പിന്നോട്ടു കൊണ്ടുപോയി: മന്ത്രി
തളിപ്പറമ്പ്: ഭൂമി കൃഷി ചെയ്യാനുള്ളതല്ല വില്‍പ്പനയ്ക്കുള്ളതാണെന്ന നവ ലിബറല്‍ നയം കേരളം നേടിയെടുത്ത നവോത്ഥാന ആശയ വളര്‍ച്ചയെ പിന്നോട്ടു കൊണ്ടുപോയെന്ന് മന്ത്രി സി രവീന്ദ്രനാഥ്. കേരള കര്‍ഷകസംഘം 25ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി തളിപ്പറമ്പ് ടൗണ്‍സ്‌ക്വയറില്‍ കാര്‍ഷിബന്ധ നിയമവും കേരള വികസനവും എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജാതി കേന്ദ്രീകൃത വ്യവസ്ഥയില്‍ നിന്ന് മനുഷ്യകേന്ദ്രീകൃത വ്യവസ്ഥയിലേക്ക് മാറി നവോത്ഥാനത്തിലൂടെ കേരളം മാറിയെങ്കില്‍ ഇന്ന് മനുഷ്യകേന്ദ്രീകൃത വ്യവസ്ഥയില്‍ നിന്ന് കേരളം കമ്പോള കേന്ദ്രീകൃത വ്യവസ്ഥയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. ഈ മാറ്റം തടഞ്ഞ് കേരളത്തെ വീണ്ടും മനുഷ്യ കേന്ദ്രീകൃത വ്യവസ്ഥയിലേക്ക് കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. ആനക്കീല്‍ ചന്ദ്രന്‍ അധ്യക്ഷനായി.
കെ കൃഷ്ണന്‍, കെ.ടി കുഞ്ഞിക്കണ്ണന്‍, പി മുകുന്ദന്‍, പുല്ലായിക്കൊടി ചന്ദ്രന്‍, പി.സി ദാമോദരന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."