തുല്യജോലിക്ക് തുല്യ വേതനം; എ.ഐ.ടി.യു.സി രാപ്പകല്‍ സത്യഗ്രഹം 21ന് ആരംഭിക്കും
കല്‍പ്പറ്റ: തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങളുന്നയിച്ച് എ.ഐ.ടി.യു.സിയുടെ നേതൃത്വത്തില്‍ ഈമാസം 21, 22 തിയതികളില്‍ സംസ്ഥാന വ്യാപകമായി രാപ്പകല്‍ സത്യഗ്രഹ സമരം നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജില്ലയില്‍ സുല്‍ത്താന്‍ ബത്തേരി സ്വതന്ത്ര മൈതാനിയില്‍ നടക്കുന്ന സമരം 21ന് രാവിലെ 11ന് ബി.കെ.എം.യു സംസ്ഥാന ജന.സെക്രട്ടറി പി.കെ കൃഷ്ണനും 22ന് രാവിലെ 10ന് എ.ഐ.ടി.യു.സി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് ജെ ഉദയബാനു എന്നിവര്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് നടക്കുന്ന സത്യഗ്രഹസമര സമാപന യോഗം കെ രാജന് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. എ.ഐ.ടി.യു.സി ജില്ലാ പ്രസിഡന്റ് എസ്.ജി സുകുമാരന്‍, ജില്ലാ സെക്രട്ടറി പി.കെ മൂര്‍ത്തി, സി.പി.ഐ ജില്ലാ സെക്രട്ടറി വിജയന് ചെറുകര തുടങ്ങിയവര്‍ സംസാരിക്കും. തുല്യ ജോലിക്ക് തുല്യ വേതനം, മിനിമം കൂലി 18000 രൂപയായി പ്രഖ്യാപിക്കുക, ഇ.എസ്.ഐ മുഴുവന്‍ തൊഴിലാളികള്‍ക്കും ബാധകമാക്കുക, സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ സംരക്ഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമരം നടത്തുന്നത്.
വാര്‍ത്താസമ്മേളനത്തില്‍ പി.കെ മൂര്‍ത്തി, എസ്.ജി സുകുമാരന്‍, എ ഭാസ്കരന്, എം.ആര് ജനാര്ദനന്, പി പ്രഭാകരന് നായര്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."